കോഴിക്കോട് : സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്ന കല്ലായി പയ്യാനക്കൽ സ്വദേശി പടന്നവളപ്പ് കാവുങ്ങൽ വീട്ടിൽ റീഫത്ത് ഷംനാസ് (27) നെയാണ് പന്നിയങ്കര പോലീസും, കോഴിക്കോട് സിറ്റി ഡെൻസാഫും ചേർന്ന് പിടികൂടിയത്.
09.10.2025 തീയ്യതി തിരുവണ്ണൂർ ഭാഗത്ത് വെച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പന്നിയങ്കര പോലീസ് തിരുവണ്ണൂർ OK റോഡിൽ Right Aluminium Fabrication കടയുടെ മുൻവശം എത്തിയസമയം പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടിപോവാൻ ശ്രമിച്ച പ്രതിയെ തടഞ്ഞു നിർത്തി ദേഹപരിശോധന നടത്തിയപ്പോൾ ഇയാളുടെ കൈവശത്തിൽ നിന്നും വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സുക്ഷിച്ച 6.428 ഗ്രാം എംഡിഎംഎ യും, എംഡിഎംഎവിറ്റുകിട്ടിയ 11,650/- രൂപയും സഹിതം പ്രതിയെ പിടികൂടുകയായിരുന്നു. കുറച്ചു ദിവസങ്ങളായി ഡെൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതിയുടെ വില്പന രീതി മനസ്സിലാക്കി വലയിലാക്കുകയായിരുന്നു.
ബംഗളൂരുവിൽ നിന്നും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്ന് എംഡിഎംഎവാങ്ങിച്ച് പയ്യാനക്കൽ, കല്ലായി, മീഞ്ചന്ത, എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊളിലാളികൾ ഉൾപ്പെടെ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതി.
ഇയാൾക്ക് ലഹരി എത്തിച്ചു നല്കുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും, അവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ SI ബാലു.കെ.അജിത്ത്, ASI ഷിജു, CPO മാരായ സായൂജ്, രജീഷ്, ഡെൻസാഫ് അംഗങ്ങളായ SI അബ്ദുറഹ്മാൻ, സരുൺ കുമാർ, ഷിനോജ്, അതുൽ, ശ്രീശാന്ത്, അഭിജിത്ത്, ദിനീഷ്, സുനോജ്, ലതീഷ്, തൗഫീഖ് മുഹമ്മദ്, മഷ്ഹൂർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
