മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി ദുഃഖിതൻ; ഗോവ ഗവർണർ

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി ദുഃഖിതൻ; ഗോവ ഗവർണർ

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി ദുഃഖിതനെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. ഹിന്ദു – ക്രിസ്ത്യൻ വർഗീയ കലാപമായി ചിത്രീകരിക്കാൻ ശ്രമിച്ചു. സത്യം മനസിലാക്കാതെയാണ് പ്രചാരണങ്ങൾ .പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.അതേസമയം മണിപ്പൂർ കലാപത്തിന് അന്ത്യം കാണാത്തതിൽ സ്വന്തം സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ഘടകം രംഗത്തെത്തിയിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപെട്ടു. ജനരോഷവും പ്രതിഷേധവും വർധിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡയ്ക്ക് സംസ്ഥാന നേതാക്കൾ […]

Read More
 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20–ാം സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20–ാം സ്വർണം

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20–ാം സ്വർണം. മിക്സഡ് ഡബിൾസ് സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ, ഹരീന്ദർ പാൽ സിങ് എന്നിവരാണു സ്വർണം നേടിയത്. ഫൈനലിൽ രണ്ടാം സീഡായ മലേഷ്യൻ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ 2–0ന് കീഴടക്കിയത്. വ്യാഴാഴ്ച ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യൻ വനിതാ താരങ്ങളായ ജ്യോതി, അദിതി, പർനീത് എന്നിവർ സ്വർണം നേടിയിരുന്നു. ചൈനീസ് തായ്പേയിയെ 230–228 നാണ് ഇന്ത്യൻ സംഘം തോൽപിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ […]

Read More
 വടകര മുൻ എംഎൽഎ എംകെ പ്രേംനാഥിന്റെ മരണം ; ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

വടകര മുൻ എംഎൽഎ എംകെ പ്രേംനാഥിന്റെ മരണം ; ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

കോഴിക്കോട് മുന്‍ എംഎല്‍എ എം.കെ പ്രേംനാഥിന് ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും അയല്‍ക്കാരും ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. പ്രേംനാഥിനെ ആദ്യം കൊണ്ടുപോയ കോഴിക്കോട്ടെ പ്രമുഖ ന്യൂറോളജിസ്റ്റിനെതിരെയാണ് പരാതി. ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കിയിട്ടുമുണ്ട്.എം.കെ പ്രേംനാഥിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷമാണ് കുടുംബാംഗങ്ങള്‍ ഇക്കാര്യത്തിലെ ആരോപണങ്ങള്‍ ഉന്നയിച്ചത്. തൊട്ടടുത്തുള്ള ഒരു ന്യൂറോളജിസ്റ്റിന്റെ അടുത്തേക്കാണ് പ്രേംനാഥിനെ ഒപ്പമുണ്ടായിരുന്നവര്‍ ആദ്യം കൊണ്ടുപോയത്. നേരത്തെ ഒരാള്‍ ഡോക്ടറുടെ അടുത്ത് പോയി കാര്യം പറയുകയും അദ്ദേഹം കൊണ്ടുവരാന്‍ പറയുകയും ചെയ്തിരുന്നുവെന്നും […]

Read More
 സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞു. വിപണി നിരക്ക് 41920 രൂപയാണ്. മാർച്ച് 13 നാണ് മുൻപ് സ്വർണവില 42000 ത്തിന് താഴെയെത്തിയത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5240 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4333 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചകൊണ്ട് […]

Read More
 കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്;എം കെ കണ്ണൻ ഇ ഡി ക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ല

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്;എം കെ കണ്ണൻ ഇ ഡി ക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ല

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വെെസ് പ്രസിഡൻറുമായ എം കെ കണ്ണൻ ഇ ഡി ക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ല. ഈ മാസം 7ന് മുമ്പ് രേഖകൾ കൈമാറും. കേസുമായി ബന്ധപ്പെട്ട് സ്വത്തുവിവരങ്ങൾ കൈമാറാൻ എം.കെ. കണ്ണന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ആദായനികുതി രേഖകൾ, സ്വയം ആർജിച്ച സ്വത്തുക്കളുടെ രേഖകൾ, കുടുംബാംഗങ്ങളുടെ ആസ്‌തി സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇന്ന് വൈകുന്നേരത്തിനുള്ളിൽ കൈമാറാനാണ് ഇ.ഡി നിർദേശം. […]

Read More
 കഞ്ചാവുമായി യുവാവ് പിടിയിൽ; 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

കഞ്ചാവുമായി യുവാവ് പിടിയിൽ; 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

കൊല്ലം അയത്തില്‍ – മേവറം ബൈപാസ് റോഡില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊറ്റംങ്കര സ്വദേശി സനല്‍ കുമാറിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 8.08 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തെന്ന് എക്‌സൈസ് അറിയിച്ചു. കഞ്ചാവ് വില്‍പ്പന നടത്തിയ വകയിൽ 14390 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കൊല്ലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി രാജുവും സംഘവും ചേര്‍ന്നാണ് സനല്‍കുമാറിനെ പിടികൂടിയത്. വിനോദ് ശിവറാം, സുരേഷ് കുമാര്‍, വിഷ്ണു […]

Read More
 മാധ്യമ പ്രവർത്തനം ഇക്കാലത്ത് വെല്ലുവിളി നേരിടുന്നു;പരഞ്ചോയ് ഗുഹ തകുർത്ത

മാധ്യമ പ്രവർത്തനം ഇക്കാലത്ത് വെല്ലുവിളി നേരിടുന്നു;പരഞ്ചോയ് ഗുഹ തകുർത്ത

മാധ്യമ പ്രവർത്തനം ഇക്കാലത്ത് വെല്ലുവിളി നേരിടുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ചോയ് ഗുഹ തകുർത്ത. തന്നെ ഡൽഹി പൊലീസ് ചോദ്യം ചെയ്യുന്നത് ഭയെപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും അദാനിക്കെതിരായി വാർത്തകൾ നൽകിയതാണോ നടപടിക്ക് പിന്നിലെന്ന് അറിയില്ലെന്നും പരഞ്ചോയ് ഗുഹ തകുർത്ത പറഞ്ഞു. ‘ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട നാൽപ്പതിലേറെ മാധ്യമപ്രവർത്തകരുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തി. ഞാൻ ന്യൂസ് ക്ലിക്കിന്റെ കൺസൾട്ടന്റ് മാത്രമാണ്. രണ്ടോ മൂന്നോ ആർട്ടിക്കിൾ മാത്രം ന്യൂസ് ക്ലിക്കിന് നൽകിയവരുടെ വീട്ടിലും റെയ്ഡ് നടന്നു. രാവിലെ 6.30ന് […]

Read More
 ‘മാലിന്യമുക്ത ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കോഴിക്കോട് എൻ ഐ ടി;എൻ ഐ ടി  ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു

‘മാലിന്യമുക്ത ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കോഴിക്കോട് എൻ ഐ ടി;എൻ ഐ ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മഹാത്മാഗാന്ധിയുടെ ജന്മവാര്ഷികത്തോടനുബന്ധിച്ച് സ്വച്ഛ് ഭാരത് സംരംഭങ്ങളായ ‘ഏക് താരീഖ് ഏക് ഘണ്ട ഏക് സാത്ത്’, ‘സ്പെഷ്യൽ കാമ്പെയ്ൻ 3.0’ എന്നിവ കോഴിക്കോട് എൻ ഐ ടി യിൽ ആചരിച്ചു. ‘മാലിന്യമുക്ത ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഏക് താരീഖ് ഏക് ഘണ്ട ഏക് സാത്ത്’ എന്ന പദ്ധതിയിലൂടെ പൗരന്മാരുടെ നേതൃത്വത്തിലുള്ള ഒരു മണിക്കൂർ ശുചിത്വ പരിപാടിയിലാണ് എൻ ഐ ടി യിലെ വിദ്യാർത്ഥി-അധ്യാപക-അനധ്യാപകരുടെ കൂട്ടായ്മ പങ്കുചേർന്നത്.’ശുചിത്വ ഇന്ത്യ ഹരിത ഇന്ത്യ’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ വിദ്യാർത്ഥികൾ […]

Read More
 വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം;  തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും മരണത്തിൽ തുടരന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സിബിഐ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം […]

Read More
 ജിം പരിശീലകയെ  വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി: റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ

ജിം പരിശീലകയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി: റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ

ചെന്നൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിൽ സിനിമ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ. ദുബായിൽനിന്ന് എത്തിയ ഷിയാസിനെ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ചെന്നൈ കസ്റ്റംസ് വിഭാഗം കസ്റ്റെഡിയിലെടുത്ത ഇയാളെ കേരള പോലീസിന് കൈമാറും. കാസർകോട് ചന്തേര പോലീസാണ് ഷിയാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എറണാകുളത്ത് നടത്തുന്ന ജിംനേഷ്യത്തിലേക്ക് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് ഷിയാസ് പരസ്യംനൽകിയിരുന്നു. തുടർന്നാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. […]

Read More