തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയിരിക്കുന്നത്. കാണാതായി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. അച്ഛൻ റസാഖുമായി യുവാവ് ഫോണിൽ സംസാരിച്ചു.

Read More

ദില്ലിയിൽ മഴക്കെടുതി: 2 മരണം, 11 പേർക്ക് പരിക്കേറ്റു

രാജ്യ തലസ്ഥാനമായ ദില്ലിയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം. 11 പേർക്ക് പരിക്കേറ്റു.നിസാമുദ്ദീൻ മേഖലയിൽ ഇലക്ട്രിക് പോസ്റ്റ് വീണാണ് ഭിന്നശേഷിക്കാരനായ ഒരാൾ മരിച്ചത്. 22 വയസുള്ള യുവാവാണ് മരിച്ച മറ്റൊരാൾ. നഗരത്തിൽ പലയിടങ്ങളിലുംമരങ്ങൾ വീണും മറ്റുമാണ് നിരവധി പേർക്ക് പരിക്കേറ്റത്. വരും മണിക്കൂറുകളിലും മഴ മുന്നറിയിപ്പ് ഉള്ളതിനാൽ ദില്ലിയിലും സമീപ പ്രദേശങ്ങളിലും അടക്കം ജാഗ്രത തുടരുകയാണ്. ദില്ലിയിൽ കനത്ത മഴയക്ക് പിന്നാലെ ആലിപ്പഴ വർഷവും അുഭവപ്പെട്ടിരുന്നു. മഴ കനത്തതോടെ വിമാന സർവീസുകളെ പലതും […]

Read More

വാഷിങ്ടനിൽ വെടിവയ്പ്പ്; 2 ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു;അക്രമികൾ പിടിയിൽ

വാഷിങ്ടൻ വെടിവയ്പ്പിൽ ഇസ്രയേൽ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് വാഷിങ്ടനിലെ ജൂത മ്യൂസിയത്തിനു സമീപമാണ് വെടിവയ്പ്പുണ്ടായത്. വാഷിങ്ടനിലെ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഫീൽഡ് ഓഫിസിനു അടുത്തായിരുന്നു വെടിവയ്പ്പ്.അക്രമി പിടിയിലായിട്ടുണ്ടെന്നും ഇയാൾ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും പൊലീസ് അറിയിച്ചതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സിലൂടെ അറിയിച്ചു. ജൂതന്മാർക്കെതിരായ ഭീകരവാദത്തിന്റെ ഭാഗമായി നടന്ന അതിക്രമമാണിതെന്ന് വെടിവയ്പ്പിനെ അപലപിച്ച് ഐക്യരാഷ്ട്ര […]

Read More

പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം; പരീക്ഷ എഴുതിയത് നാലര ലക്ഷത്തോളം പേർ

പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. എസ്എസ്എൽസി പരീക്ഷാഫലം വന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് പ്ലസ് ടു ഫലവും സർക്കാർ പുറത്തുവിടുന്നത്.നാലര ലക്ഷത്തോളം വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.മൂന്നര മുതൽ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും.മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്.വിഎച്ച്എസ്ഇ രണ്ടാം വർഷം റെ​ഗുലർ പരീക്ഷ 26,178 വിദ്യാർഥികൾ എഴുതി.ഏകദേശം അഞ്ച് ലക്ഷത്തോളം […]

Read More

ആലുവയിൽ മൂന്നുവയസുകാരിയുടെ കൊലപാതകം: കുട്ടി നിരന്തരം പീഡനത്തിന് ഇരയായെന്ന് പൊലീസ്‌,അച്ഛന്റ ബന്ധു അറസ്റ്റിൽ

അമ്മ കൊലപ്പെടുത്തിയ മൂന്ന് വയസ്സുകാരി നിരവധി തവണ പീഡനത്തിന് ഇരയായെന്ന് പൊലീസ്‌.സംഭവത്തിൽ അച്ഛന്റെ ബന്ധു അറസ്റ്റിൽ.ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നാണ് വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കൊല്ലപ്പെട്ട കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോക്സോ കൂടി ചുമത്തിയതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഫോറൻസിക് ഉദ്യോഗസ്ഥരെയും ടീമിൽ ഉൾപെടുത്തും. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായ ചോദ്യം […]

Read More

ഫുട്ബോൾ മത്സരത്തിനിടെ തർക്കം: യുവാവിന് ക്രൂരമര്‍ദനം; തലയ്ക്കും കണ്ണിനും ഗുരുതര പരിക്ക്

എറണാകുളം ഇടക്കൊച്ചിയിൽ ഫുട്ബോൾ മത്സരത്തിനിടെ തർക്കം അക്രമത്തിൽ കലാശിച്ചു.ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അക്രമം.മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം.സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ഇജാസ്, ചുരുളൻ നഹാസ്,അമൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഷബഹാസിനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

Read More

വീണ്ടും കാട്ടാന ജീവനെടുത്തു:മലക്കപ്പാറയിൽ 67കാരിക്ക് ദാരുണാന്ത്യം

മലക്കപ്പാറ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.മേരി (67) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ആക്രമണം നടന്നത്. ശബ്ദം കേട്ട് വീടിന് പുറത്തേക്കിറങ്ങിയ മേരിയെ ആന ആക്രമിക്കുകയായിരുന്നു. വനം വകുപ്പെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read More

കഞ്ചാവോളികൾ പറയുന്നതേ കേൾക്കൂവെന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം,വേടനെതിരെ കെ.പി ശശികല

വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ.പി ശശികല. ‘വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു.സാധാരണക്കാരന് പറയാനുള്ളത് കേൾക്കണം അല്ലാതെ കഞ്ചാവോളികൾ പറയുന്നതേ കേൾക്കൂവെന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം.റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വർഗ വിഭാഗവുമായി പുലബന്ധമില്ലെന്നും’ കെ പി ശശികല പറഞ്ഞു. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു പരാമർശം.റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരുടെയും പട്ടികവർഗക്കാരുടെയും തനതായ കലാരൂപം? ഇന്ന് വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുന്നിലാണ് സമൂഹം അപമാനിക്കപ്പെടുന്നത്. ചാടികളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞിട്ട് […]

Read More

സ്കൂൾ പരിസരത്തെ ലഹരി വില്പനയ്ക്ക് പൂട്ടിട്ട്എക്സൈസ്

സ്കൂൾ പരിസരത്തെ സ്ഥാപനങ്ങളിൽ ലഹരി വില്പന നടത്തിയാൽ ലൈസൻസ് റദ്ദ് ചെയ്യാൻ എക്സൈസ് നടപടി ആരംഭിച്ചു. ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് എക്സൈസ് തീരുമാനം. ഇക്കാര്യത്തിൽ നടപടി എടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് എക്സൈസ് കത്ത് നൽകും. ഈ മാസം 30 ന് മുൻപ് എക്സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരമായി കൂടിക്കാഴ്ച്ചയും നടത്തും.വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ കിട്ടുന്നത് തടയുന്നതിന് വേണ്ടിയാണ് കർശന നടപടിയുമായി എക്സൈസ് രംഗത്ത് വരുന്നത്. സ്ക്കൂളുകളുടെ 100 മീറ്റർ പരിധിയിൽ ലഹരി […]

Read More

ചെറുവണ്ണൂരില്‍ ബൈക്കിൽ ബസിടിച്ച് നാലുപേർക്ക് പരിക്ക്

അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ച് നാലുപേർക്ക് പരിക്ക് .ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ചെറുവണ്ണൂരില്‍ ആണ് സംഭവം.കോഴിക്കോട് നിന്നും പരപ്പനങ്ങടിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.ബുള്ളറ്റില്‍ യാത്ര ചെയ്തിരുന്ന ഫറൂഖ് സ്വദേശി ഷംസീർ, റുബീന മക്കളായ ലിയ സന്‍ഹ, മുഹമ്മദ് മുഹ് സിന്‍ എന്നിവർക്കാണ് പരിക്കേറ്റത് . അപകടത്തെതുടര്‍ന്ന് ബുള്ളറ്റ് ബസിന്‍റെ അടിയിലേക്ക് ബസ് പോകുകയും നാലുപേര്‍ക്കും […]

Read More