ഏഴാം നമ്പര്‍ ജേഴ്സി ധോണിക്ക് സ്വന്തം; ആദരവുമായി ബി സി സി ഐ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ ജഴ്‌സി നമ്പരായിരുന്ന ഏഴ് ഇനി ഇന്ത്യന്‍ ടീമില്‍ ആര്‍ക്കും ലഭിക്കില്ല. ഏഴാം നമ്പര്‍ ജഴ്‌സിക്കു വിരമിക്കല്‍ അനുവദിക്കുന്നതായി ബിസിസിഐ ഇന്ത്യന്‍ ടീമിനെ അറിയിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ധോണിയോടുള്ള ബഹുമാന സൂചകമായാണ് ജഴ്‌സിക്ക് ‘വിരമിക്കല്‍’ നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജഴ്‌സിയും ബിസിസിഐ നേരത്തേ പിന്‍വലിച്ചിരുന്നു.
Read More