ഭാര്യയേയും 5 വയസ്സും ഒരു വയസ്സും പ്രായമുള്ള പെണ്‍മക്കളെയും കൊലപ്പെടുത്തി; യുവാവ് പിടിയില്‍; കൊലപാതകം നടത്തുമ്പോള്‍ പ്രതി മദ്യപിച്ചതായി പൊലീസ്

ഭാര്യയേയും 5 വയസ്സും ഒരു വയസ്സും പ്രായമുള്ള പെണ്‍മക്കളെയും കൊലപ്പെടുത്തി; യുവാവ് പിടിയില്‍; കൊലപാതകം നടത്തുമ്പോള്‍ പ്രതി മദ്യപിച്ചതായി പൊലീസ്

റാഞ്ചി: ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. കൊലപാതകം നടത്തുമ്പോള്‍ പ്രതി മദ്യപിച്ചതായി പൊലീസ് പറഞ്ഞു. മുഫാസില്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ ഗ്രാമത്തിലാണ് കുടുംബം താമസിച്ചിരുന്നത്. മദ്യപാനത്തിന്റെ പേരില്‍ ഗുരുചരണ്‍ പാഡിയയും ഭാര്യ ജനോയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ 2:30തോടെ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായും, കോടാലി എടുത്ത് പാഡിയ ഭാര്യയെയും 5 വയസ്സും ഒരു വയസ്സും പ്രായമുള്ള പെണ്‍മക്കളെയും കൊലപ്പെടുത്തിയതായും […]

Read More
 മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; ഒരുങ്ങുന്നത് ത്രില്ലറെന്ന് റിപ്പോര്‍ട്ട്

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; ഒരുങ്ങുന്നത് ത്രില്ലറെന്ന് റിപ്പോര്‍ട്ട്

2010 ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. തില്ലര്‍ ജോണറില്‍ കഥ പറയുന്ന ചിത്രം നവാഗത സംവിധായകനായിരിക്കും ഒരുക്കുക. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് ഒ.ടി.ടി പ്ലേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ടര്‍ബോയാണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. ആക്ഷന്‍-കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ജൂണ്‍ 13ന് ചിത്രം തിയറ്ററുകളിലെത്തും. കൂടാതെ നവാഗതനായ […]

Read More
 ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 800ഓളം പേരെ ഒഴിപ്പിച്ചു

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 800ഓളം പേരെ ഒഴിപ്പിച്ചു

ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ റുവാങ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വടക്കന്‍ സുലവേസി പ്രവിശ്യയിലെ 800ഓളം പേരെ ഒഴിപ്പിച്ചു. റുവാങ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതം ചൊവ്വാഴ്ച മുതല്‍ മൂന്നിലേറെ തവണ പൊട്ടിത്തെറിച്ചു. ഇതേതുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍. രാജ്യത്ത് സമീപകാലത്തുണ്ടായ ഭൂകമ്പങ്ങളാണ് പൊട്ടിത്തെറിക്ക് കാരണമെന്നും തുടര്‍ന്നും സ്ഫോടനത്തിനുള്ള സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ദ്വീപ് നിവാസികള്‍ സ്ഥലം ഒഴിയണമെന്നും അധികൃതര്‍ അറിയിച്ചു. പര്‍വതത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വിലക്കി. 838 പേരാണ് ദ്വീപിലെ ആകെയുള്ള […]

Read More
 യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ; റോഡ് ഗതാഗതം മുതല്‍ വിമാന സര്‍വീസുകള്‍ വരെ താളം തെറ്റി

യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ; റോഡ് ഗതാഗതം മുതല്‍ വിമാന സര്‍വീസുകള്‍ വരെ താളം തെറ്റി

ദുബൈ: യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ. തിങ്കളാഴ്ച വൈകിട്ടു തുടങ്ങിയ മഴ പലയിടത്തും റോഡുകളെ വെള്ളത്തിനടിയിലാക്കി. 24 മണിക്കൂറിനിടെ 142 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. 94.7 മില്ലി മീറ്ററാണ് ദുബൈ വിമാനത്താവളത്തില്‍ വര്‍ഷം ലഭിക്കുന്ന ശരാശരി മഴ. ശക്തമായ ഇടിമിന്നലാണ് പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇന്ന് ഉച്ചവരെ യുഎഇയുടെ പല ഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ തുടങ്ങിയ കാറ്റിന് ഇന്ന് രാവിലെയാണ് ശമനം ഉണ്ടായത്. […]

Read More
 ഇറാന്‍, ഇസ്രായേല്‍ യാത്രകൾ പരമാവധി പരിമിതപ്പെടുത്തുക, കഴിവതും ഒഴിവാക്കണം;മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ഇറാന്‍, ഇസ്രായേല്‍ യാത്രകൾ പരമാവധി പരിമിതപ്പെടുത്തുക, കഴിവതും ഒഴിവാക്കണം;മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ഇറാന്‍, ഇസ്രായേല്‍ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.നിലവിൽ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ഇന്ത്യൻ എംബസികളില്‍ രജിസ്റ്റർ ചെയ്യാനും നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രസ്തുത രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും യാത്രകള്‍ പരമാവധി പരിമിതപ്പെടെടുത്തുവാനും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

Read More
 ‘പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും അബ്ദുൽ റഹീമിന്റെ ജീവിതവും സിനിമ ആക്കും’: ബോബി ചെമ്മണ്ണൂർ

‘പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും അബ്ദുൽ റഹീമിന്റെ ജീവിതവും സിനിമ ആക്കും’: ബോബി ചെമ്മണ്ണൂർ

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും അബ്ദുൽ റഹീമിന്റെ ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചു. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. ചിത്രത്തെ ബിസിനസ്‌ ആക്കാൻ ഉദ്ദേശിക്കുന്നില്ല. സിനിമയിൽ നിന്നും ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.കൂടാതെ യെമനിൽ വധശിക്ഷ […]

Read More
 വലതുകൈ നഷ്ടമായി; ഇടതുകൈകൊണ്ട് എഴുതി ഐഎഎസ് നേടി; മലയാളിക്ക് അഭിമാനം

വലതുകൈ നഷ്ടമായി; ഇടതുകൈകൊണ്ട് എഴുതി ഐഎഎസ് നേടി; മലയാളിക്ക് അഭിമാനം

അമ്പലപ്പുഴ സ്വദേശി പാര്‍വതിക്ക് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വാഹനാപകടത്തില്‍ വലതുകൈ നഷ്ടപെട്ടും. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതി പാര്‍വതി സിവില്‍ സര്‍വീസസ് വിജയിച്ചു. അപകടത്തിനുശേഷം ഇടതുകൈ കൊണ്ടാണ് പാര്‍വതി എഴുതിയത്. 282ാം റാങ്ക് ആണെങ്കിലും ഭിന്നശേഷി വിഭാഗത്തില്‍ ആയത്‌കൊണ്ട് ഐഎഎസ് കിട്ടുമെന്നാണ് പ്രതീക്ഷ. 2010 ലുണ്ടായ വാഹനാപകടത്തിലാണ് അമ്പലപ്പുഴ സ്വദേശി പാര്‍വതിക്ക് വലതുകൈ നഷ്ടമായത്. പിന്നീട് കൃത്രിമ കൈ വച്ചുപിടിപ്പിച്ച് ഇടതുകൈകൊണ്ട് എഴുതി ശീലിച്ചു. ഇടതുകൈകൊണ്ട് എഴുതിയ പരീക്ഷയിലാണ് ഇപ്പോള്‍ ഐഎഎസ് നേടിയതും. ജീവിതത്തില്‍ പാര്‍വതി പഠിച്ച പാഠം […]

Read More
 ചൈനയെ മറികടന്നു; ഇന്ത്യന്‍ ജനസംഖ്യ 144 കോടി

ചൈനയെ മറികടന്നു; ഇന്ത്യന്‍ ജനസംഖ്യ 144 കോടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. 77 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ. ഇന്ത്യന്‍ ജനസംഖ്യയില്‍ 17 ശതമാനം പത്തു […]

Read More
 കളക്ഷനിൽ ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ

കളക്ഷനിൽ ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ

ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെ കളക്ഷനിൽ റെക്കോർഡിട്ട് കെഎസ്ആർടിസി. ഏപ്രിൽ മാസ ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ നേടിയത് ഈ വർഷം ഏപ്രിൽ 15നാണ്. 8.57 കോടി രൂപയാണ് ഈ ഒറ്റ ദിവസത്തെ കെഎസ്ആർടിസിയുടെ വരുമാനം. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ 4179 ബസ്സുകളിൽ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആർടിസി വിശദീകരിച്ചു. […]

Read More
 കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റ്; സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു; കെ.കെ രമ എംഎല്‍എ

കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റ്; സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു; കെ.കെ രമ എംഎല്‍എ

കോഴിക്കോട് : വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ എംഎല്‍എ. സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താന്‍ അടക്കമുള്ള വനിതാ പൊതുപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണത്തെ കുറിച്ചും സൈബറിടത്തിലെ വ്യാജ പ്രചാരണത്തെ കുറിച്ചും സംസാരിക്കവേ വാര്‍ത്താ സമ്മേളനത്തില്‍ ശൈലജ വിതുമ്പിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി പിണറായി […]

Read More