ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ, വോട്ടെണ്ണിയാല്‍ അത് തീരും: കെ മുരളീധരന്‍

ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ, വോട്ടെണ്ണിയാല്‍ അത് തീരും: കെ മുരളീധരന്‍

തൃശൂര്‍: ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രമെന്ന് തൃശൂര്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. വോട്ടെണ്ണിയാല്‍ ആ പ്രതീക്ഷ തീരും. മാത്രമല്ല തൃശൂരില്‍ താന്‍ ജയിക്കുമെന്ന ആത്മവിശ്വാസവും മുരളീധരന്‍ പങ്കുവച്ചു. എന്നാല്‍ തൃശൂരില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തേക്കും ബിജെപി മൂന്നാം സ്ഥാനത്തേക്കും പോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനെ പോലും അതിശയിപ്പിക്കുന്ന സര്‍വ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. എല്‍ഡിഎഫ് സഹായിച്ചാലെ സുരേഷ് ഗോപിക്ക് രണ്ടാമതെങ്കിലും എത്താനാകൂ. കേരളത്തില്‍ […]

Read More
 നിയമസഭ തിരഞ്ഞെടുപ്പ്: അരുണാചലില്‍ ബിജെപി തന്നെ; സിക്കിമില്‍ എസ്‌കെഎം

നിയമസഭ തിരഞ്ഞെടുപ്പ്: അരുണാചലില്‍ ബിജെപി തന്നെ; സിക്കിമില്‍ എസ്‌കെഎം

അരുണാചല്‍ പ്രദേശില്‍ ബിജെപി തുടര്‍ച്ചയായ മൂന്നാംവട്ടവും അധികാരമുറപ്പിച്ചു. 60 അംഗ നിയമസഭയില്‍ 30 സീറ്റില്‍ ബിജെപി വിജയിച്ചു. 7 സീറ്റില്‍ ലീഡ് ചെയ്യുന്നു. സഖ്യകക്ഷിയായ എന്‍പിപി രണ്ടിടത്തും ലീഡ് ചെയ്യുന്നുണ്ട്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ രണ്ടിടത്ത് നിജയിച്ചു. എന്‍സിപി മൂന്നു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡുവും വിജയിച്ച പ്രമുഖരില്‍പ്പെടുന്നു. സിക്കിമില്‍ വമ്പന്‍ വിജയത്തിലേക്ക് ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച. 32 ല്‍ 16 സീറ്റില്‍ എസ് കെഎം വിജയിച്ചു. 15 സീറ്റില്‍ എസ്‌കെഎം […]

Read More
 വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല; തര്‍ക്കം; മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല; തര്‍ക്കം; മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരിലാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ചയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് […]

Read More
 വായിലെ മുറിവ് തുന്നിക്കെട്ടാന്‍ അനസ്‌തേഷ്യ നല്‍കി; പിന്നാലെ കുഞ്ഞ് മരിച്ചു; ചികിത്സാപിഴവെന്ന് പരാതി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

വായിലെ മുറിവ് തുന്നിക്കെട്ടാന്‍ അനസ്‌തേഷ്യ നല്‍കി; പിന്നാലെ കുഞ്ഞ് മരിച്ചു; ചികിത്സാപിഴവെന്ന് പരാതി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറം: കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ മൂന്നര വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചതില്‍ പൊലീസ് കേസെടുത്തു. ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാന്‍ അനസ്തീഷ്യ നല്‍കിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം. കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് നാലുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി അനസ്‌തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്‌തേഷ്യ നല്‍കി അല്‍പ്പസമയത്തിനു ശേഷം കുഞ്ഞ് […]

Read More
 അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം

തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് വച്ച് കാറിനും സ്‌കൂട്ടറിനും നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്ക് നേരെ ആനക്കയം പാലത്തിന് സമീപത്ത് വച്ച് കാട്ടാന ഓടിയെത്തി. എറണാകുളം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് നേരെയും കാട്ടാന പാഞ്ഞെടുത്തു. ഇവര്‍ ബൈക്കുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

Read More
 അരുണാചലില്‍ ഭരണം ഉറപ്പിച്ച് ബിജെപി; സിക്കിം തൂത്തൂവാരി എസ്‌കെഎം

അരുണാചലില്‍ ഭരണം ഉറപ്പിച്ച് ബിജെപി; സിക്കിം തൂത്തൂവാരി എസ്‌കെഎം

അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അരുണാചലില്‍ ബിജെപി ഭരണ ഉറപ്പിച്ച് കഴിഞ്ഞു. കേവല ഭൂരിപക്ഷം മറികടന്ന് 45 സീറ്റുകളില്‍ ബിജെപി മുന്നേറ്റമാണ്. 60 അംഗ നിയമസഭയിലേക്ക് പത്ത് സീറ്റുകളില്‍ എതിരില്ലാതെ നേരത്തെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. എന്‍പിപി ആറിടത്തും മറ്റുള്ളവര്‍ 9 ഇടത്തും ലീഡ് ചെയ്യന്നു. അരുണാചലില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചിരുന്നത്. സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച സീറ്റുകള്‍ തൂത്തുവാരി ഭരണത്തുടര്‍ച്ച ഉറപ്പിച്ച് കഴിഞ്ഞു. 32 […]

Read More
 ‘വൈജ്ഞാനിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് മദ്‌റസകളുടെ പങ്ക് മഹത്തരം’

‘വൈജ്ഞാനിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് മദ്‌റസകളുടെ പങ്ക് മഹത്തരം’

കോഴിക്കോട്: മദ്റസകള്‍ വൈജ്ഞാനിക ധാര്‍മ്മിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് നല്‍കിയ പങ്ക് മഹത്തരമാണെന്നും, മദ്‌റസ പഠനം മൂല്യബോധവും സഹിഷ്ണുതയുമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും ‘ധാര്‍മ്മിക ശിക്ഷണം, കരുതലിന് കൈകോര്‍ക്കാം’ എന്ന ശീര്‍ഷകത്തില്‍ കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി കാരപറമ്പ് മദ്‌റസത്തുല്‍ മുജാഹിദീനില്‍വെച്ച് സംഘടിപ്പിച്ച മദ്റസ പ്രവേശനോത്സവം അഭിപ്രായപ്പെട്ടു. പ്രവേശനോത്സവം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ സെക്രട്ടറി വളപ്പില്‍ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി.എം അബ്ദുസ്സലാം മാസ്റ്റര്‍,അബൂബക്കര്‍ ഫാറൂഖി നന്മണ്ട, […]

Read More
 കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു

കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു. മഴക്കാല രോഗങ്ങള്‍ തടയുന്നതിനും മറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഭാഗമായിട്ടാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നമല്‍ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരുവല്ലത്ത് ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം ബാബുമോന്‍, സെക്രട്ടറി പി ജയശങ്കര്‍, സുനില്‍ കണ്ണോറ, സി. സോമന്‍, എന്‍ വിനോദ് തുടങ്ങിമറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ […]

Read More
 ഇടതുപക്ഷ മുന്നണിയില്‍ നിന്ന് പോകില്ല; മുസ്ലിം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ല; അഹമ്മദ് ദേവര്‍കോവില്‍

ഇടതുപക്ഷ മുന്നണിയില്‍ നിന്ന് പോകില്ല; മുസ്ലിം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ല; അഹമ്മദ് ദേവര്‍കോവില്‍

ഇടതുപക്ഷ മുന്നണിയില്‍ നിന്ന് പോകില്ലെന്നും മുസ്ലിം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വാര്‍ത്ത വസ്തുതയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. മുസ്ലിം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരുമായി ബന്ധപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ണാര്‍കാട് ഐഎന്‍എല്‍ സംഘടിപ്പിച്ച പരിപാടിക്ക് പോകുന്നതിനിടെ പള്ളയില്‍ സമസ്തയുടെ ഒരു മുന്‍ പ്രസിഡന്റിന്റെ ഖബര്‍സ്ഥാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ […]

Read More
 സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ തുറക്കും

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ തുറക്കും

തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികള്‍ നാളെ വീണ്ടും സ്‌കൂളിലേക്ക്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്നു ലക്ഷത്തിലധികം കുരുന്നുകള്‍ ഇക്കുറി പുതിയതായി വിദ്യാലയങ്ങളിലെക്ക് എത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആദ്യമായി എത്തുന്നവരെ സ്വീകരിക്കാന്‍ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലാകേന്ദ്രങ്ങളിലൂം സ്‌കൂള്‍തലത്തിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് […]

Read More