ഒഴുകിയെത്തി ആയിരങ്ങൾ;പ്രദീപിന് വിട ചൊല്ലി ജന്മനാട്
കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശ്ശൂര്‍ പൊന്നൂക്കരയില്‍ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുവന്നത്. ഇവിടെ പൊതുദര്‍ശനത്തിനുവെച്ച ശേഷം മൃതദേഹം പ്രദീപിന്റെ വീട്ടിലേക്ക് കൊണ്ടുപോയി . കേന്ദ്രമന്ത്രി വി മുരളീധരന്, മന്ത്രിമാരായ കെ രാധാകൃഷ്ണന്, കെ കൃഷ്ണന്‍കുട്ടി, കെ രാജന് തുടങ്ങിയവര്‍ സ്കൂളിലെത്തി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പൊതുജനങ്ങളും സഹപാഠികൾകുമായി അന്തിമോപചാരമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ധീരസൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ സ്കൂളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടായിരുന്നു […]
Read More