തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യു വരിച്ച നമാംശ് സ്യാലിന്റെ ഓർമയിൽ നാട്
ന്യൂഡൽഹി: വീര്യമൃത്യു വരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ഓർമയിൽ സ്വദേശമായ ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. നാടിനെയാകെ കണ്ണീരിലാഴ്ത്തി നമാംശ് സ്യാൽ വിടപറയുമ്പോഴും ധീരനായ മകനെയോർത്ത് അഭിമാനിക്കുകയാണ് അവർ. അച്ചടക്കത്തിന്റെയും മികച്ച സേവനത്തിന്റെയും പര്യായമായിരുന്ന നമാംശ് സ്യാൽ, അവസാന നിമിഷം വരെയും തന്റെ കർത്തവ്യങ്ങൾ ഏറ്റവും ഉത്തരവാദിത്തത്തോടെ നിറവേറ്റിയെന്ന് പ്രിയപ്പെട്ടവർ അനുസ്‌മരിച്ചു. ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണാണ് വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിച്ചത്. […]
Read More
