കോഴിക്കോട് ട്രാവലറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം

കോഴിക്കോട് ട്രാവലറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം

കോഴിക്കോട് പുറക്കാട്ടേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് മരണം. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്ന് പേർ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More
 ആലപ്പുഴ ദേശീയ പാതയിൽ പിക്കപ്പ് വാനിൻ്റെ ടയർ മാറ്റുന്നതിനിടയിലേക്ക് ലോറി ഇടിച്ചുകയറി;ഡ്രൈവറുംസഹായിക്കാനെത്തിയ നാട്ടുകാരനും ദാരുണാന്ത്യം

ആലപ്പുഴ ദേശീയ പാതയിൽ പിക്കപ്പ് വാനിൻ്റെ ടയർ മാറ്റുന്നതിനിടയിലേക്ക് ലോറി ഇടിച്ചുകയറി;ഡ്രൈവറുംസഹായിക്കാനെത്തിയ നാട്ടുകാരനും ദാരുണാന്ത്യം

ആലപ്പുഴയില്‍ പൊന്നാംവെളി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. പഞ്ചറായ പിക്ക്അപ്പ് വാനിന്റെ ടയര്‍ മാറ്റിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ലോറി ഇടിച്ച് അപകടം ഉണ്ടായത്. വാന്‍ ഡ്രൈവറും ടയര്‍ മാറ്റന്‍ ഇയാളെ സഹായിച്ചുകൊണ്ടിരുന്ന നാട്ടുകാരനുമാണ് മരിച്ചത്. എറണാകുളം ചൊവ്വര സ്വദേശി ബിജു ആണ് മരിച്ച വാന്‍ ഡ്രൈവര്‍. വാസുദേവനാണ് മരിച്ച രണ്ടാമത്തെ ആള്‍. ഇയാല്‍ എത്തിയ സൈക്കിള്‍ സമീപത്തുണ്ട്. ആലപ്പുഴ പൊന്നാംവെളി ദേശിയ പാതയിലാണ് അപകടം.രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്. കുപ്പിവെള്ള ലോഡുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു […]

Read More
 പന്തീർപാടത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് മരം വീണ് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

പന്തീർപാടത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് മരം വീണ് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

കുന്ദമംഗലം പന്തീർപാടത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്നും മരം വീണ് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു.12 മണിയോടെയായിരുന്നു സംഭവം.കളരിക്കണ്ടി സ്വദേശികളായ ബൈക്ക് യാത്രികർക്ക് ഗുരുതരമായ പരിക്കാനുള്ളത്. ഇവരിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കുന്ദമംഗലം ബാങ്കിലേക്ക് വരവെയാണ് സംഭവം നടന്നത്. മിനിലോറിയിൽ നിന്നും തെറിച്ചുവീണ മരം സ്ത്രീയുടെ മുഖത്തേക്കും ഓടിച്ചിരുന്നയാളിന്റെ കാലിലേക്കുമാണ് വീണത്. ലോറിക്കാരുടെ അനാസ്ഥമൂലമാണ് അപകടം നടന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞു

Read More
 അമിത വേഗതയിൽ ബൈക്കിൽ അഭ്യാസം;പെണ്‍കുട്ടി റോഡില്‍ തെറിച്ച് വീണു, വിദ്യാർത്ഥിക്ക് നാട്ടുകാരുടെ ആക്രമണം ഇരുകൂട്ടർക്കെതിരെയും കേസെടുത്ത് പോലീസ്

അമിത വേഗതയിൽ ബൈക്കിൽ അഭ്യാസം;പെണ്‍കുട്ടി റോഡില്‍ തെറിച്ച് വീണു, വിദ്യാർത്ഥിക്ക് നാട്ടുകാരുടെ ആക്രമണം ഇരുകൂട്ടർക്കെതിരെയും കേസെടുത്ത് പോലീസ്

തൃശൂർ ചീയാരത്ത് ബൈക്കിൽ അഭ്യാസം നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥിയുടെ പിന്നിലിരുന്ന പെണ്‍കുട്ടി വീണതെന്ന് പൊലീസ്. സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. തൃശൂർ ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥി അമലിനാണ് നാട്ടുകാരുടെ മർദനമേറ്റത്. അമിത വേഗത്തിൽ വന്ന ബൈക്കിൽ നിന്ന് പെൺകുട്ടി തെറിച്ചു വീഴുകയായിരുന്നു . സഹായിക്കാനെത്തിയ നാട്ടുകാരുമായി അമൽ തർക്കത്തിലേർപ്പെട്ടു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അമൽ നാട്ടുകാരിൽ ഒരാളെ തല്ലിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും […]

Read More
 കൈതപ്പൊയിൽ നോളജ് സിറ്റിയിൽ ബിൽഡിങ് തകർന്ന് വീണ് അപകടം നിരവധിപേർക്ക് പരിക്കേറ്റു

കൈതപ്പൊയിൽ നോളജ് സിറ്റിയിൽ ബിൽഡിങ് തകർന്ന് വീണ് അപകടം നിരവധിപേർക്ക് പരിക്കേറ്റു

കോഴിക്കോട് താമരശ്ശേരിയിൽ കൈതപ്പൊയിൽ നോളജ് സിറ്റിയിൽ കെട്ടിടം തകർന്നു വീണു പതിനഞ്ചോളം തൊഴിലാളികൾക്ക് പരിക്കേറ്റു.മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.നിർമാണത്തിലിരുന്ന കെട്ടിടമാണ് തകർന്ന് വീണത്.ഒരാളുടെ നില ഗുരുതരമാണ്

Read More
 തൊണ്ടയാട് ബൈപ്പാസിൽ ഇന്നലെയുണ്ടായ വാഹനാപകടം;കാര്‍ ഇടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

തൊണ്ടയാട് ബൈപ്പാസിൽ ഇന്നലെയുണ്ടായ വാഹനാപകടം;കാര്‍ ഇടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ ഇന്നലെ വാഹനാപകടത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു.ബൈപാസില്‍ കാട്ടുപന്നി കുറുകെ ചാടിയപ്പോഴാണ് കാറിടിച്ചത്.പന്നിയെ ഇടിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. വാനിൽ നിന്ന് തെറിച്ചുവീണ് ചേളന്നൂർ സ്വദേശി സിദ്ധീഖ് (38) മരിച്ചിരുന്നു അവശനിലയില്‍ കണ്ടെത്തിയ പന്നിയ പിടികൂടാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമിച്ചപ്പോള്‍ പന്നിയെ വെടിവയ്ക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെഓടെയായിരുന്നു അപകടം. പന്നിയിടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ഒമ്‌നി വാനില്‍ ഇടിക്കുകയായിരുന്നു.

Read More
 മന്ത്രി വിഎൻ വാസവന്റെ കാർ കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു;ഗൺമാന് പരുക്ക്

മന്ത്രി വിഎൻ വാസവന്റെ കാർ കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു;ഗൺമാന് പരുക്ക്

സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽ പെട്ടു.പാമ്പാടി വട്ടമലപ്പടിയിൽ വച്ച് ഉച്ചയ്ക്കാണ് സംഭവം. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഔദ്യോഗിക വാഹനമാണ് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗൺമാന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Read More
 കൊടുവള്ളി സ്വദേശിയായ വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു

കൊടുവള്ളി സ്വദേശിയായ വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു

പോണ്ടിച്ചേരിയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ കൊടുവള്ളി സ്വദേശിനിയായ വിദ്യാർത്ഥി മരിച്ചു.കൊടുവള്ളി മുക്കിലങ്ങാടി വാരികുഴി താഴം ആർ സി സൈനുദ്ദീന്റെ മകൾ ഫാത്തിമ സൈൻസ്(20) ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് ഫറോക്ക് കോളേജിൽ പഠിക്കുന്ന ഫാത്തിമ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പി ജിക്ക് ചേരാനായി നാട്ടിൽ നിന്നും പോയത്.സ്കൂട്ടറിൽ യൂണിവേഴ്സിറ്റിയിലേക്ക് പോവുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ദുബൈയിലുള്ള പിതാവ് സൈനുദ്ധീൻ നാട്ടിലെത്തിയ ശേഷം ഖബറടക്കം നടക്കും.

Read More
 സൗദിയിൽ വാഹനാപകടം;ബേപ്പൂർ സ്വദേശികളായ അഞ്ച് പേർ മരിച്ചു

സൗദിയിൽ വാഹനാപകടം;ബേപ്പൂർ സ്വദേശികളായ അഞ്ച് പേർ മരിച്ചു

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്.പുതിയ കമ്പനിയിൽ ജോലിയിൽ ചേരാൻ ജുബൈലിൽനിന്നു ജിസാനിലേയ്ക്കു കുടുംബസമേതം പോകുന്നതിനിടയിൽ വെള്ളിയാഴ്ച രാത്രി ബിശയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

Read More
 ഓസീസ് ഇതിഹാസ താരം ഷെയ്ൻ വോണിന് വാഹനാപകടത്തിൽ പരുക്ക്

ഓസീസ് ഇതിഹാസ താരം ഷെയ്ൻ വോണിന് വാഹനാപകടത്തിൽ പരുക്ക്

ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽ പരുക്ക്. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ താരത്തിൻ്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ബൈക്ക് മറിഞ്ഞതിനു പിന്നാലെ 15 മീറ്ററോളം ദൂരെക്ക് വോൺ തെറിച്ചുവീണു. അപകടസമയത്ത് വലിയ പ്രശ്നം തോന്നിയില്ലെങ്കിലും പിറ്റേന്ന് രാവിലെ കാലിനും ഇടുപ്പിനും വേദന അനുഭവപ്പെട്ടു എന്നും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായും താരം വ്യക്തമാക്കി.

Read More