അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്;പാർട്ടി ലയനം അടുത്തയാഴ്ച
പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര് സിംഗ് ബിജെപിയില്‍ ചേരും. ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ അമരീന്ദര്‍ അടുത്തയാഴ്ച തിരിച്ചെത്തിയാലുടന്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ്-ബിജെപി ലയനം ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. നടുവിന് ശസ്ത്രക്രിയ ചെയ്യാനായാണ് അമരീന്ദര്‍ ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി അമരീന്ദറുമായി ഫോണില്‍ […]
Read More