അറിയിപ്പുകൾ

അറിയിപ്പുകൾ

ഗണിനിപ്രഭ: സവിശേഷ വിദ്യാലയങ്ങളിലെഅധ്യാപക ശാക്തീകരണം ആരംഭിച്ചുസംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) യുടെ നേതൃത്വത്തിൽ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ഓൺലൈൻ ശാക്തീകരണ പരിപാടി ആരംഭിച്ചു. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു. എസ്.സി.ആർ.ടി ഡയറക്ടർ ഡോ. ജെ പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിനു റിസർച്ച് ഓഫീസർ അഞ്ജന വി ആർ ചന്ദ്രൻ സ്വാഗതം പറഞ്ഞു.കാഴ്ച, കേൾവി, ബുദ്ധിപരിമിതികൾ നേരിടുന്ന കുട്ടികൾക്കുള്ള സവിശേഷ വിദ്യാലയങ്ങളിലെ 3000ത്തിൽപരം അധ്യാപകർക്കും സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർക്കുമായി മൂന്നു ദിവസം വീതമുള്ള […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് ടെട്രാ എക്‌സ് മോഡല്‍ ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കി. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി സഹായ ഉപകരണ വിതരണം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രണ്ടു ലക്ഷം രൂപയാണ് ഒരു ഉപകരണത്തിന്റെ വില. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനാണ് ഉപകരണം ലഭ്യമാക്കിയത്. 40 ശതമാനത്തിലധികം വൈകല്യമുള്ളവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാത്തതുമായവരെയാണ് വിതരണത്തിന് പരിഗണിച്ചത്. മായനാട് ഭിന്നശേഷി സദനില്‍ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായങ്ങൾക്ക്1416 കോടിരൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ*ലോക എം എസ് എം ഇ ദിനം ആചരിച്ചു സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.ലോക് ഡൗണിന്റേയും […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നുസംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മേയ് 24ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്.1/137/2021 ഫിൻ. തിയതി 20.05.2021) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക. അനുശോചിച്ചുപ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ആയുഷ് 64 മരുന്ന് സൗജന്യ വിതരണം തുടങ്ങിആയുഷ് മന്ത്രാലയം സി സി ആർ എ എസിന്റെ പ്രാദേശിക കേന്ദ്രമായ പൂജപ്പുരയിലെ ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വഴി ആയുഷ്-64 മരുന്നിന്റെ സൗജന്യവിതരണം ആരംഭിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ലക്ഷണങ്ങളില്ലാത്തതും നേരിയ ലക്ഷണങ്ങളുള്ളതുമായ കോവിഡ് രോഗികൾക്കു മരുന്ന് ഉപയോഗിക്കാമെന്ന് അസി. ഡയറക്ടർ ഇൻ ചാർജ് അറിയിച്ചു. പരിചരിക്കുന്നവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ രോഗിയുടെ ആന്റിജൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലത്തിന്റെ കോപ്പിയും ആധാർ കാർഡിന്റെ കോപ്പിയുമായി ഒ.പി യിൽ എത്തിയാൽ മരുന്ന് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

അഭിമുഖം മാറ്റി ലോക്ക്ഡൗണ്‍ മെയ് 23 വരെ നീട്ടിയ സാഹചര്യത്തില്‍ കോഴിക്കോട് എന്‍സിസി ഗ്രൂപ്പ് ആസ്ഥാനത്ത് മെയ് 17 ന് നടത്താനിരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കുളള (താത്കാലിക നിയമനം) ഉദ്യേഗാര്‍ത്ഥികളുടെ അഭിമുഖം മാറ്റിയതായി ഗ്രൂപ്പ് കമാന്‍ഡര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് തപാല്‍ മാര്‍ഗം അറിയിക്കും. കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു ട്രോളിംഗ് നിരോധന കാലയളവില്‍ (ജൂണ്‍ ഒന്‍പത് മുതല്‍ ജൂലായ് 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

പള്‍സ് ഓക്‌സീമീറ്റുകള്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുന്നോട്ടുവെച്ച പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചിനോട് പ്രതികരിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലെയും എല്‍.എസ്.ജിഡി എഞ്ചിനീയറിങ് വിഭാഗത്തിലേയും ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 100 പള്‍സ് ഓകീസീമീറ്ററുകള്‍ നല്‍കി. പള്‍സ് ഓക്‌സിമീറ്ററുകള്‍ സി.എഫ്.എല്‍.ടി.സികള്‍ക്കും ഡോമിസിലറി കെയര്‍ സെന്ററുകള്‍ക്കും നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല കോഴിക്കോട് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ടി.ജെ.അരുണിന് കൈമാറി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, ഫിനാന്‍സ് ഓഫീസര്‍ ബാബു.വി, എല്‍.എസ്.ജി.ഡി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈജു, […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനംതിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ, പ്രസൂതിതന്ത്ര-സ്ത്രീരോഗ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കായചികിത്സയിലും പ്രസൂതിതന്ത്ര-സ്ത്രീരോഗ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. കായചികിത്സാ വിഭാഗത്തിലേക്ക് ജനുവരി ആറിന് രാവിലെ 11നും പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിലേക്ക് ഏഴിന് രാവിലെ 11നും ഇന്റർവ്യൂ നടക്കും. പെൻഷൻ തുക വർദ്ധിപ്പിച്ചുമറ്റു […]

Read More