രോഗിയുടെ കൂട്ടിരിപ്പുക്കാരനെ മർദിച്ച സംഭവം; സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍

രോഗിയുടെ കൂട്ടിരിപ്പുക്കാരനെ മർദിച്ച സംഭവം; സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ. മർദനമേറ്റ അരുൺ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി.സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ പതിനാറാം വാർഡിൽ ശ്വാസം മുട്ടലിന് ചികിത്സയിൽ കഴിയുന്ന മുത്തശ്ശിയ്ക്ക് കൂട്ടിരിക്കാനെത്തിയ ചിറയിൻകീഴ് കിഴുവിലം സ്വദേശി അരുൺ ദേവിന്( 28) ക്രൂരമർദ്ദനമേറ്റത്.അമ്മുമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. എന്നാല്‍ ഇത് […]

Read More
 ഭി​ന്ന​ശേ​ഷി​ക്കാരിയെയും ഏ​ഴു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും പീഡിപ്പിച്ചു; ബാ​ലു​ശേ​രി പീഡന കേസിലെ പ്രതി പിടിയിൽ

ഭി​ന്ന​ശേ​ഷി​ക്കാരിയെയും ഏ​ഴു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും പീഡിപ്പിച്ചു; ബാ​ലു​ശേ​രി പീഡന കേസിലെ പ്രതി പിടിയിൽ

ബാ​ലു​ശേ​രി പീഡന കേസിൽ പ്രതി പിടിയിൽ. ഭി​ന്ന​ശേ​ഷി​യു​ള്ള 52കാ​രി​യെ​യും ഏ​ഴു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സിലെ പ്ര​തി തൃ​ക്കു​റ്റി​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്. ഇന്ന് രാവിലെയാണ് ഇയാൾ അറസ്റ്റിലായത്. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബാലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്ന് ഇയാൾ സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു.പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുവയസുകാരിയെയും , ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കിയിരുന്നു.

Read More
 മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ്; പെൺകുട്ടിയെ പൂട്ടിയിട്ട ഡോക്ടർമാർക്കെതിരെ കേസ്

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ്; പെൺകുട്ടിയെ പൂട്ടിയിട്ട ഡോക്ടർമാർക്കെതിരെ കേസ്

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരെ കേസ് എടുത്തു. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെ പീഡനക്കേസിലെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. മെഡിക്കല്‍ കോളിലെത്തിയപ്പോള്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിടുകയും മോന്‍സണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കളമശ്ശേരി മെഡിക്കല്‍ […]

Read More
 സിംഗു അതിർത്തിയിലെ കൊലപാതകം; രണ്ട് നിഹാംഗുകള്‍ കൂടി കീഴടങ്ങി

സിംഗു അതിർത്തിയിലെ കൊലപാതകം; രണ്ട് നിഹാംഗുകള്‍ കൂടി കീഴടങ്ങി

സിംഗു അതിര്‍ത്തിയിലെ കൊലപാതകത്തിൽ രണ്ട് പേർ കൂടി കീഴടങ്ങി . നിഹാങ്കുകളായ ഭഗവന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവർ ഹരിയാനയിലെ സോനിപത്ത് പൊലീസിലാണ് കീഴടങ്ങിയത്.മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അധിക്ഷേപിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.നേരത്തെ അറസ്റ്റിലായ രണ്ട് നിഹാംഹുകള്‍ക്കൊപ്പം ഇവരെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ഷക സമരവേദിയായ സിംഗുവില്‍ കൈപ്പത്തി വെട്ടി മാറ്റി പൊലീസ് ബാരിക്കേഡില്‍ കെട്ടിവച്ച […]

Read More

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ലക്ഷദ്വീപിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തു

ലക്ഷദ്വീപിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്തു. പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കിൽത്താൻ ദ്വീപിൽ കളക്ടർ അസ്കർ അലിയുടെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കത്തിച്ചിരുന്നു. കളക്ടറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിവിധ യുവജന സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും ദ്വീപിൽ കൂടുകയാണെന്ന കളക്ടറുടെ പ്രസ്ഥാവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കവരത്തി ദ്വീപിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം […]

Read More