കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാനെത്തിച്ച പണം കവര്‍ന്ന കേസ്; നഷ്ടമായ 5 ലക്ഷം രൂപ കൂടി പോലീസ് കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ എത്തിച്ച പണം കവര്‍ന്നെന്ന പരാതിയില്‍ നഷ്ടമായ 5 ലക്ഷം രൂപ കൂടി കണ്ടെടുത്ത് പൊലീസ്. മോഷണത്തിന്റെ മുഖ്യ സൂത്രധാരന്‍ താഹ, വില്യാപ്പളി സ്വദേശിക്ക് കടം വീട്ടാനായി നല്‍കിയ പണമാണ് കണ്ടെടുത്തത്. നേരത്തെ, 37 ലക്ഷം രൂപ ഇത്തരത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പരാതിക്കാരനേയും സുഹൃത്തുക്കളെയും ആദ്യമേ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ ആയ പ്രതികള്‍ക്കായി പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.
Read More