പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മേലേക്ക് ‘അമ്മ ഉറക്കത്തിനിടെ മറിഞ്ഞ് വീണു,കൊലപാതകമെന്ന് പിതാവ്

പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മേലേക്ക് ‘അമ്മ ഉറക്കത്തിനിടെ മറിഞ്ഞ് വീണു,കൊലപാതകമെന്ന് പിതാവ്

ഉറക്കത്തിനിടെ അബദ്ധത്തിൽ പതിനെട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മേൽ ‘അമ്മ മറിഞ്ഞ് വീണ് കുഞ്ഞ് മരിച്ചു.ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്രൗള മേഖലയിലാണ് സംഭവം. രാവിലെ മാതാപിതാക്കൾ ഉണർന്നപ്പോഴാണ് കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് മനസിലായത്. തുടർന്ന് കുഞ്ഞിനെ ഉടൻ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.ഉറക്കത്തിൽ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണതാണെന്ന് അമ്മ കാജൽ ദേവി (30) പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു. കുട്ടിയുടെ പിതാവായ വിശാൽ കുമാർ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി […]

Read More
 കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കോഴിക്കോട് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കോഴിക്കോട് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Read More
 ഉറക്കത്തിനിടെ ഫാനിന്‍റെ വയര്‍ കഴുത്തില്‍ കുടുങ്ങി;എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണ അന്ത്യം

ഉറക്കത്തിനിടെ ഫാനിന്‍റെ വയര്‍ കഴുത്തില്‍ കുടുങ്ങി;എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണ അന്ത്യം

ഉറക്കത്തിനിടെ ഫാനിന്‍റെ വയര്‍ കഴുത്തില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണ അന്ത്യം.പാനൂര്‍ പാലത്തായില്‍ പറങ്ങേട് സമജിന്‍റെയും ശിശിരയുടെയും മകന്‍ ദേവാംഗനാണ് മരണപ്പെട്ടത്.ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.ഉടൻ തന്നെ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കുഞ്ഞ് ഉറങ്ങുന്നതിന് അടുത്ത് ഉണ്ടായിരുന്ന പെഡസ്ട്രിയല്‍ ഫാനിന്‍റെ വയര്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കുരങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. ചൊക്ലിയില്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ ദേവജ്.

Read More
 നവജാത ശിശുവിന്റെ മരണം;കുറ്റം സമ്മതിച്ച് മേഘ,മൃതദേഹം ഡീസല്‍ ഒഴിച്ച് കത്തിക്കാൻ ആദ്യം പദ്ധതി,രാത്രി വീട്ടുകാര്‍ പോലും അറിയാതെ പ്രസവം

നവജാത ശിശുവിന്റെ മരണം;കുറ്റം സമ്മതിച്ച് മേഘ,മൃതദേഹം ഡീസല്‍ ഒഴിച്ച് കത്തിക്കാൻ ആദ്യം പദ്ധതി,രാത്രി വീട്ടുകാര്‍ പോലും അറിയാതെ പ്രസവം

തൃശൂരിൽ കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സംഭവത്തിൽ തൃശ്ശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22), വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25), ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത് കുട്ടിയുടെ മൃതദേഹം കത്തിച്ചുകളയാനാണ് ആദ്യം പദ്ധതിയിട്ടതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ മേഘയും പെയ്ന്റിങ് തൊഴിലാളിയായ മാനുവലും തമ്മിൽ പെരണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇവര്‍ […]

Read More
 കനാലിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; മൂന്നുദിവസത്തിലേറെ പഴക്കം,വലിയ കവറില്‍ പൊതിഞ്ഞനിലയില്‍

കനാലിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; മൂന്നുദിവസത്തിലേറെ പഴക്കം,വലിയ കവറില്‍ പൊതിഞ്ഞനിലയില്‍

തൃശൂരിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.എം.എല്‍.എ. റോഡില്‍ പുഴയ്ക്കല്‍ പാടത്തിനടുത്ത കനാലിലാണ് വലിയ കവറില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തിഘട്ടില്‍ ബലിയിടാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.സാമാന്യം വലിപ്പമുള്ള കനാലാണിത്. എവിടെ നിന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന കാര്യം വ്യക്തമല്ല. മൃതദേഹത്തിന് മൂന്നുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More
 നവജാത ശിശുവിന്റെ മരണം;വെള്ളത്തില്‍ മുക്കി കൊന്നതെന്ന് സമ്മതിച്ച് മാതാവ്; അറസ്റ്റിൽ

നവജാത ശിശുവിന്റെ മരണം;വെള്ളത്തില്‍ മുക്കി കൊന്നതെന്ന് സമ്മതിച്ച് മാതാവ്; അറസ്റ്റിൽ

കാഞ്ഞിരപ്പള്ളിയിൽ നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. നവജാത ശിശുവിന്‍റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന നിഷയെയാണ് കേസിൽ അറസ്റ്റു ചെയ്തത്. കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുഞ്ഞ് മരിച്ചത് പനി കുറയ്ക്കാന്‍ കന്നാസിലെ വെള്ളത്തില്‍ കാല്‍ മുക്കിയപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതുമൂലമാണെന്ന് അമ്മ നിഷ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നു നടന്ന ചോദ്യം […]

Read More