ബാര്‍ കോഴ; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

ബാര്‍ കോഴ; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെള്ളയമ്പലത്തെ വീട്ടില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്. സൗകര്യപ്രദമായ സ്ഥലം അറിയിച്ചാല്‍ മൊഴിയെടുക്കാമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. താന്‍ വാട്‌സ്ആപ് ഗ്രൂപ്പിലില്ലെന്നും ഭാര്യ പിതാവിന് ബാര്‍ ഉണ്ടായിരുന്നുവെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. മദ്യനയം മാറ്റത്തിനായി കോഴപ്പിരിവിന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അനുമോന്‍ […]

Read More
 ബാര്‍കോഴ വിവാദം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

ബാര്‍കോഴ വിവാദം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ ജവഹര്‍ നഗര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അര്‍ജുന്‍ രാധാകൃഷ്ണന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. വിവാദ ശബ്ദരേഖ വന്ന ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു. പിന്നീട് വാട്സ്ആപ്പ് അഡ്മിന്‍ സ്ഥാനത്തു നിന്നും അര്‍ജുന്‍ മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്നും അന്വേഷണ സംഘം […]

Read More
 ബാര്‍കോഴ വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ബാര്‍കോഴ വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ എക്‌സൈസ് മന്ത്രി എം.ബി രാജേഷ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനന്‍ അന്വേഷിക്കും. ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. മദ്യ നയത്തില്‍ ഇളവ് ലഭിക്കാന്‍ കോഴ നല്‍കണമെന്ന ബാര്‍ അസോസിയേഷന്‍ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് കത്ത് നല്‍കിയത്. ബാറുടമകള്‍ 2.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംഘടന വൈസ് […]

Read More
 വീണ്ടും ബാര്‍ കോഴ? മദ്യനയത്തിലെ ഇളവിനായി കോടികള്‍ പിരിച്ച് നല്‍കാന്‍ നിര്‍ദ്ദേശം; ശബ്ദ സന്ദേശം പുറത്ത്

വീണ്ടും ബാര്‍ കോഴ? മദ്യനയത്തിലെ ഇളവിനായി കോടികള്‍ പിരിച്ച് നല്‍കാന്‍ നിര്‍ദ്ദേശം; ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം പുറത്തായി. മദ്യ നയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിര്‍ദ്ദേശിച്ചു ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും (രാത്രി 11 മണി എന്നത് 12 ലേക്ക് ആക്കാന്‍) ഒരാള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നു ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തു […]

Read More
 ‘ബാറുകൾ പുലർച്ചെ അഞ്ചുവരെ തുറക്കില്ല’പ്രചരിക്കുന്നത് വ്യജവാർത്തയെന്ന് എക്സൈസ്

‘ബാറുകൾ പുലർച്ചെ അഞ്ചുവരെ തുറക്കില്ല’പ്രചരിക്കുന്നത് വ്യജവാർത്തയെന്ന് എക്സൈസ്

പുതുവത്സര രാത്രിയിൽ ബാറുകളുടെയും ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകളുടെയും പ്രവർത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് എക്സൈസ് അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.പുതുവത്സര രാത്രിയിൽ ബാറുകളുടെ പ്രവർത്തനസമയം എക്‌സൈസ് വകുപ്പ് നീട്ടിനൽകിയെന്നായിരുന്നു വ്യാജപ്രചാരണം. ബാറുകൾ ജനുവരി ഒന്നാം തീയതി പുലർച്ചെ അഞ്ചുവരെയും ബെവ്‌കോ ഔട്ട്‌ലെറ്റുകൾ പുലർച്ചെ ഒരുമണി വരെയും തുറക്കുമെന്നായിരുന്നു […]

Read More
 കോട്ടയത്ത് ബാറിൽ ഗൂഗിൾ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലി സംഘർഷം; തർക്കം കൂട്ടയടിയിൽ കലാശിച്ചു

കോട്ടയത്ത് ബാറിൽ ഗൂഗിൾ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലി സംഘർഷം; തർക്കം കൂട്ടയടിയിൽ കലാശിച്ചു

കോട്ടയം: ബാറിൽ ഗൂഗിൾ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടയടിയിൽ കലാശിച്ചു.വ്യാഴാഴ്ച രാത്രി എട്ടുമണിയോ കോട്ടയം മണർകാട്ല രാജ് ഹോട്ടലിലായിരുന്നു സംഘർഷം. ജീവനക്കാരും മദ്യപസംഘവും തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിലവസാനിച്ചത്. രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന സംഘർഷത്തിൽ നാലു പേർക്ക് പരിക്കേറ്റു. മദ്യപിച്ച ശേഷം പണം ഗൂഗിൾ പേ വഴി പണമടയ്ക്കാമെന്ന് പറഞ്ഞത് ബാർ ജീവനക്കാർ സമ്മതിച്ചില്ല. തുടർന്ന് ജീവനക്കാരും മദ്യപസംഘവും തമ്മിൽ തർക്കമുണ്ടായി ഇത് സംഘർഷത്തിലെത്തുകയായിരുന്നു. മദ്യപിക്കാനെത്തിയവർ പുറത്തുനിന്ന് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ജീവനക്കാരുമായി കൂട്ടയടിയുണ്ടായി. […]

Read More
 മദ്യം വിളമ്പാന്‍ സ്ത്രീകൾ കേരളത്തിലെ ‘ആദ്യത്തെ പബിനെതിരെ’ കേസ്,മാനേജര്‍ അറസ്റ്റില്‍

മദ്യം വിളമ്പാന്‍ സ്ത്രീകൾ കേരളത്തിലെ ‘ആദ്യത്തെ പബിനെതിരെ’ കേസ്,മാനേജര്‍ അറസ്റ്റില്‍

മദ്യം വിളമ്പാന്‍ യുവതികളെ ഉപയോഗിച്ചതിനെ തുടര്‍ന്ന് കൊച്ചി ഹാര്‍ബര്‍ വ്യൂ ഹോട്ടൽ ഉടമയ്‌ക്കെതിരേ കേസെടുത്തു.കഴിഞ്ഞ 12ന് നവീകരിച്ച ബാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിദേശത്തു നിന്ന് എത്തിച്ച വനിതകളെ ഉപയോഗിച്ചു മദ്യം വിളമ്പിച്ചത്. സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്രിമം കണ്ടതിനും ഇവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. അബ്കാരി ചട്ടം ലംഘിച്ചതിന് ഹാര്‍ബര്‍ വ്യു ഹോട്ടല്‍ മാനെജരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാറുകളില്‍ സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമ ലംഘനം തന്നെയെന്ന് എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. വിദേശ മദ്യ നിയമം 27 […]

Read More
 മാളുകളും ബാറുകളും തുറക്കുമ്പോൾ തീയറ്ററുകൾ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടെന്ന് ഫെഫ്ക ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചു

മാളുകളും ബാറുകളും തുറക്കുമ്പോൾ തീയറ്ററുകൾ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടെന്ന് ഫെഫ്ക ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചു

കൊവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി തീയേറ്ററുകൾ അടയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി ഫെഫ്ക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലെ തിയേറ്ററുകളാണ് അടച്ചുപൂട്ടിയത്. ഈ വിഷയത്തിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് ഫെഫ്ക കത്തയച്ചിരിക്കുന്നത്. എന്ത് ശാസ്ത്രീയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കൊവിഡ് നിയന്ത്രണത്തിനായി തീയേറ്ററുകൾ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മാളുകളും ബാറുകളും തുറക്കുമ്പോൾ തീയറ്ററുകൾ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടാണെന്നും തീയറ്ററുകൾ കൊവിഡ് […]

Read More