നാളെ ഭാരത് ബന്ദ്; കേരളത്തില്‍ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം

നാളെ ഭാരത് ബന്ദ്; കേരളത്തില്‍ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം

തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്ത ഗ്രാമീണ്‍ ഭാരത് ബന്ദ് നാളെ. കേരളത്തില്‍ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു.

Read More