അമ്പൂരിയില്‍ കാട്ട് പോത്തിന്റെ ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്
അമ്പൂരിയില്‍ കാട്ട് പോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. അമ്പൂരി, ചാക്കപ്പാറ സെറ്റില്‍മെന്റില്‍ , അഗസ്ത്യ നിവാസില്‍ 43 വയസുള്ള കെ.സുരേഷിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ മൂന്ന് മണിയോടയാണ് സംഭവം. നെയ്യാര്‍ റേഞ്ചിലെ പ്ലാമല, കന്നിത്തൂന്‍മൂട്, ഫയര്‍ പ്രൊട്ടക്ഷന്റെ താല്‍ക്കാലിക വാച്ചറാണ് സുരേഷ്. കോഴിക്കാവ് ഭാഗത്താണ് ജോലി ചെയ്തുവരുന്നത്. കുടിവെള്ളം എടുക്കാന്‍ പോയപ്പോള്‍ ആണ് കാട്ടുപോത്തിന്റെ ആക്രമണം. കാട്ടുപോത്ത് പാഞ്ഞെത്തി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Read More