ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കണം; കോഴിക്കോട്ടെ സമസ്ത ഓഫീസിന് മുന്നില്‍ ബോര്‍ഡ്

ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കണം; കോഴിക്കോട്ടെ സമസ്ത ഓഫീസിന് മുന്നില്‍ ബോര്‍ഡ്

കോഴിക്കോട്: ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ സമസ്ത ഓഫീസിന് മുന്നില്‍ ബോര്‍ഡ്. സമസ്ത പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. സമസ്ത മത വിദ്യാഭ്യാസ ബോര്‍ഡ് യോഗം നടക്കുന്നതിനിടെയാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിപാടിക്കായി എത്തിയിട്ടുണ്ട്. എടവണ്ണപ്പാറയില്‍ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലീദ് കോണ്‍ഫറന്‍സില്‍ വച്ച് ഉമര്‍ ഫൈസി പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. സാദിഖലി തങ്ങള്‍ക്ക് ഖാസി ആകാന്‍ യോഗ്യതയില്ലെന്നും ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് ഖാസിയായതെന്നുമായിരുന്നു ഉമര്‍ […]

Read More
 തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍; ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് ഫ്‌ലക്‌സ് ബോര്‍ഡുകള്‍

തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍; ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് ഫ്‌ലക്‌സ് ബോര്‍ഡുകള്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോര്‍ഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല നല്‍കിയതിലുള്ള പ്രതിഷേധമാണിതെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിയായ പ്രതാപനെ മാറ്റിയാണ് കെ. മുരളീധരനെ തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ബി.ജെ.പിയുടെ സുരേഷ് ഗോപി വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറിനും […]

Read More
 ആലപ്പുഴയില്‍ കാപ്പ ചുമത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഫ്‌ലക്‌സ് ബോര്‍ഡ്

ആലപ്പുഴയില്‍ കാപ്പ ചുമത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഫ്‌ലക്‌സ് ബോര്‍ഡ്

ആലപ്പുഴ: ആലപ്പുഴയില്‍ കാപ്പ ചുമത്തിയ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് ഐക്യദാര്‍ഢ്യ ബോര്‍ഡ്. രണ്ടു ദിവസം മുന്‍പ് കാപ്പ ചുമത്തിയ കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം സിബി ശിവരാജന് പിന്തുണയുമായാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡിന് പിന്നില്‍ സിപിഎമ്മിലെ ഒരു വിഭാഗമെന്ന് സൂചന. കാപ്പ ചുമത്തിയ നേതാവിന് ഇതുവരെയും പാര്‍ട്ടിയില്‍ നിന്നും നടപടി എടുത്തിട്ടില്ല. അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിബി ശിവരാജന്‍. ‘നമ്മുടെ നാട്ടിലെ പ്രതിസന്ധി ഘട്ടത്തിലും കോവിഡും പ്രളയവും വന്നപ്പോള്‍ നമ്മുടെ നാടിനൊപ്പം […]

Read More
 നയിക്കാന്‍ നായകന്‍ വരട്ടെ; കണ്ണൂരില്‍ കെ മുരളീധരനെ പിന്തുണച്ച് ഫ്ളക്സ് ബോര്‍ഡ്

നയിക്കാന്‍ നായകന്‍ വരട്ടെ; കണ്ണൂരില്‍ കെ മുരളീധരനെ പിന്തുണച്ച് ഫ്ളക്സ് ബോര്‍ഡ്

കണ്ണൂരില്‍ കെ മുരളീധരനെ പിന്തുണച്ച് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കെ മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നാണ് ആവശ്യം. നയിക്കാന്‍ നായകന്‍ വരട്ടെയെന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്നും പരാമര്‍ശമുണ്ട്. കണ്ണൂര്‍, സ്റ്റേഡിയം പരിസരത്താണ് പോസ്റ്റര്‍ സ്ഥാപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്ളക്സ് ബോര്‍ഡ്. സംഭവം വിവാദമായി തുടങ്ങിയതോടെ ഫ്ളക്സ് ബോര്‍ഡ് പിന്നീട് നീക്കം ചെയ്തു.

Read More
 സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റി; എസ്എഫ്‌ഐ കൊന്നതെന്ന ബോര്‍ഡുമായി കെഎസ്‌യു

സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റി; എസ്എഫ്‌ഐ കൊന്നതെന്ന ബോര്‍ഡുമായി കെഎസ്‌യു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റി. ‘എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരിക’ എന്നായിരുന്നു ഫ്‌ലെക്‌സ് ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ ഈ ബോര്‍ഡിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്കിടെ കെഎസ്‌യു അവരുടെ ഫ്‌ലെക്‌സ് ബോര്‍ഡുമായി എത്തി. ‘എസ്എഫ്‌ഐ കൊന്നതാണ്’ എന്നെഴുതിയ ബോര്‍ഡാണ് കെഎസ്‌യു സ്ഥാപിച്ചത്. ഇക്കഴിഞ്ഞ 18നാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ […]

Read More