പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്നവസാനിക്കും;

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്നവസാനിക്കും;

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കേണ്ടത് കൊണ്ട് കൊട്ടി കലാശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. 1,76,412 വോട്ടർമാരുള്ള മണ്ഡലത്തിൽ 90,277 സ്ത്രീ വോട്ടര്‍മാരും 86,131 പുരുഷ വോട്ടർമാരുമുണ്ട് . 6,378 പേര്‍ 80-ന് വയസിനുമുകളിലുള്ളവരാണ്. 1,126 കന്നിവോട്ടര്‍മാര്‍ ജനവിധി രേഖപ്പെടുത്തും. 2021-ല്‍ ജെയ്ക് സി. തോമസിനെതിരെ ഉമ്മന്‍ചാണ്ടി 63,372 വോട്ടുകള്‍ നേടിയിരുന്നു. 9,044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്‍.ഡി.എഫിന് 54,328 […]

Read More
 വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ട്,ഇത് തുടക്കം മാത്രം,കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ സ്വീകാര്യത നേടാന്‍ എല്‍.ഡി.എഫിനായില്ല

വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ട്,ഇത് തുടക്കം മാത്രം,കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ സ്വീകാര്യത നേടാന്‍ എല്‍.ഡി.എഫിനായില്ല

തൃക്കാക്കരയില്‍ യുഡിഎഫിന്റെ ചരിത്ര വിജയത്തിന് ശേഷം പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് തൃക്കാക്കരയിലെ വിജയമെന്ന് വീഡി പറഞ്ഞു.മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എം.എല്‍.എമാരും ഒരു മാസം കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ സ്വീകാര്യത നേടാന്‍ എല്‍.ഡി.എഫിനായില്ലെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് അഞ്ച് വര്‍ഷം ഭരിക്കാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടില്ലെന്നും സതീശന്‍ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.തൃക്കാക്കര മിനി കേരളമാണ് എന്നാണ് എൽഡിഎഫ് നേതാക്കന്മാർ […]

Read More
 മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയെന്ന് സുരേന്ദ്രൻ,എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ജനങ്ങളുടെ ശക്തമായ ആവശ്യം യുഡിഎഫിന് വലിയ നേട്ടമായി

മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയെന്ന് സുരേന്ദ്രൻ,എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ജനങ്ങളുടെ ശക്തമായ ആവശ്യം യുഡിഎഫിന് വലിയ നേട്ടമായി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ സഹതാപ തരംഗമെന്ന് കെ സുരേന്ദ്രന്‍. സഹതാപതരംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് അനുകൂലമായി ഉണ്ടായിരുന്നു. പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ആ സഹതാപ തരംഗത്തിന്‍റെ കാരണം. സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ ദുർബലമായ മണ്ഡലമാണ് തൃക്കാക്കര. ശക്തമായ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ വോട്ടിന്റെ തൽസ്ഥിതി നിലനിർത്താൻ സാധിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു.പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മതഭീകരവാദ ശക്തികളെ പരസ്യമായി സഹായിച്ചതിന്റെ ഫലമായി […]

Read More
 പോളിംഗ് 30 % കഴിഞ്ഞു,വോട്ട് ചെയ്ത് താരങ്ങൾ,എല്ലാവരും സമ്മതിദാനാവകാശം വിനിയോ​ഗിക്കണമെന്ന് മമ്മൂട്ടി

പോളിംഗ് 30 % കഴിഞ്ഞു,വോട്ട് ചെയ്ത് താരങ്ങൾ,എല്ലാവരും സമ്മതിദാനാവകാശം വിനിയോ​ഗിക്കണമെന്ന് മമ്മൂട്ടി

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അടക്കം താരങ്ങള്‍ ഒരുപാടുള്ള മണ്ഡലം കൂടിയാണ് തൃക്കാക്കര പൊന്നുരുന്നി എൽപി സ്കൂളിലെത്തിയാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും.വോട്ട് ചെയ്തത്.തൃക്കാക്കര മണ്ഡലത്തിലെ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് നടൻ മമ്മൂട്ടി ആവശ്യപ്പെട്ടു. ബൂത്തിലുണ്ടായിരുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിനോട് കുശലം പറഞ്ഞ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. സിനിമാ തിരക്കിനിടയിലും ഹരിശ്രീ അശോകനടക്കമുള്ളവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അയ്യനാട് എല്‍.പി സ്കൂളിലെ 132ാം നമ്പര്‍ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.’നല്ലൊരാളെ തെരഞ്ഞെടുക്കണം, നല്ലൊരാള്‍ വരണമെന്നാണ് ആഗ്രഹമെന്ന് […]

Read More
 തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്;കനത്ത പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്;കനത്ത പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതുന്നു. മോക് പോളിംഗ് പൂർത്തിയാക്കി ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. രാവിലെ തന്നെ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികൾ.ആദ്യ മൂന്ന് മണിക്കൂറിൽ പോളിംഗ് 21 ശതമാനം കഴിഞ്ഞു.പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പാലാരിവട്ടം ബൂത്തിലും വോട്ട് ചെയ്തു.വൈകിട്ട് 6 മണി വരെയാണ് പോളിങ്. ആകെ 1,96,805 വോട്ടര്‍മാരാണുള്ളത്‌. 3633 പേര്‍ കന്നി വോട്ടര്‍മാരാണ്‌. 1,01,530 സ്ത്രീ […]

Read More
 തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം,വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം,വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും.ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ രാവിലെ ഏഴര മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.സഭ മുതല്‍ വ്യാജ വീഡിയോ വരെ മണ്ഡലം ചര്‍ച്ച ചെയ്ത ശേഷമാണ് നാളെ തൃക്കാക്കര വിധിയെഴുതുന്നത്. നിശബ്ദ പ്രചാരണമായ ഇന്ന് ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍.പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും […]

Read More
 തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്;’എഎപിയും ട്വന്റി 20യും ബദല്‍ ശക്തിയായി മാറുമെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്;’എഎപിയും ട്വന്റി 20യും ബദല്‍ ശക്തിയായി മാറുമെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റിയും ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ്.എഎപിയും ട്വന്റി 20യും പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും.എഎപിയും ട്വന്റിയും 20യും ബദല്‍ ശക്തിയായി മാറുമെന്നും സാബു എം ജേക്കബ് പറഞ്ഞു.’പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ ആവും മത്സരിപ്പിക്കുക. ശക്തി തെളിയിച്ച രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും. വാഗ്ദാനങ്ങളല്ല, നടപ്പിലാക്കി കാണിച്ച പദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചാവും തിരഞ്ഞെടുപ്പിനെ നേരിടുക.’ആം ആദ്മി പാര്‍ട്ടി നാഷണല്‍ കണ്‍വീനറും ഡല്‍ഹി […]

Read More
 തദ്ദേശ ഉപതെരഞ്ഞെടുപ്പ്:ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫിന് പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫിന്; ഇടമലക്കുടിയില്‍ ബിജെപി

തദ്ദേശ ഉപതെരഞ്ഞെടുപ്പ്:ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫിന് പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫിന്; ഇടമലക്കുടിയില്‍ ബിജെപി

സംസ്ഥാനത്തെ 32 വാർഡുകളിലെ തദ്ദേശഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി.ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫും നിലനിര്‍ത്തി.ഇടമലക്കുടിയിൽ എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചു. മലപ്പുറത്ത് അഞ്ച് പഞ്ചായത്തുകളിൽ അഞ്ച് വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു.പിറവം നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടപ്പള്ളിച്ചിറ വാര്‍ഡിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പില്‍ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിലെ ഡോ അജേഷ് മനോഹര്‍ വിജയിച്ചത്.എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് […]

Read More