മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്

മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്

മലപ്പുറം: കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. വിശന്നാല്‍ ആളുകള്‍ ഭക്ഷണം വാങ്ങി നല്‍കുമെന്നിരിക്കെ എന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തതിന്റെ ഞെട്ടലിലാണ് നാട്ടുകാരും. ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ […]

Read More
 വൈക്കത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു;കരളിന് മുറിവ്, കുടലിന് ക്ഷതം

വൈക്കത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു;കരളിന് മുറിവ്, കുടലിന് ക്ഷതം

വൈക്കം തലയാഴത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു.പ്രാവിനെ ആക്രമിച്ചെന്ന് ആരോപിചാണ് അയൽവാസിയുടെ വളർത്തു പൂച്ചയെ വെടിവെച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിയേറ്റ് പൂച്ചയുടെ കരളിൽ മുറിവും കുടലിനു ക്ഷതവുമേറ്റിരുന്നു. ഇന്നലെ രാത്രിയാണ് പൂച്ച ചത്തത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. തലയാഴം പി കെ രാജന്‍ എന്നയാളുടെ പൂച്ചയാണ് ചത്തത്. അയൽവാസിയായ രാഹുല്‍ നിവാസില്‍ രമേശനാണ് എയർ​ഗൺ ഉപയോ​ഗിച്ച് പൂച്ചയെ വെടിവെച്ചത്. പൂച്ചയെ കോടിമതയിലെ മൃഗാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ചത്തു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. […]

Read More
 വളർത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് വീഴ്ത്തി അയൽവാസി;ഗുരുതരാവസ്ഥയില്‍

വളർത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് വീഴ്ത്തി അയൽവാസി;ഗുരുതരാവസ്ഥയില്‍

വളര്‍ത്തു പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തി. വൈക്കം തലയാഴം പരണത്തറ രാജന്റെ വീട്ടിലെ പൂച്ചയെയാണ് വെടിവെച്ചത്.അയൽവാസിയായ വൈക്കം തലയാഴം രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. വെടിവെച്ചു വീഴ്ത്തിയ പൂച്ചയെ കോട്ടയം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ വൈകീട്ട് ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍ പൂച്ച വീടിന് മുന്നിലുണ്ടായിരുന്നു.അല്‍പ്പസമയത്തിനകം വെടിയൊച്ച കേട്ടെന്നും പിന്നെ നോക്കുമ്പോള്‍ പൂച്ച കിടക്കുന്നതുമാണ് കണ്ടത്. ശരീരത്തിലെ ചെറിയ മുറിവില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഈ സമയം രമേശനെ തോക്കുമായി വീടിന് സമീപം നില്‍ക്കുന്നത് […]

Read More