ചാനലിന് വിലക്ക്;മീഡിയ വണ്ണിന്റെ ഹർജി ഹൈക്കോടതി തള്ളി
സംപ്രേഷണ വിലക്ക് നീക്കണമെന്ന മീഡിയ വണ്ണിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി.മീഡിയാവണ്ണിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി .വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയ മീഡിയാ വണ്ണിനെതിരായ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയന്‍സ് നല്‍കാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമെന്നും […]
Read More