ഇന്ന് ഓശാന തിരുനാള്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും
ക്രൈസ്തവര്‍ ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും കുരുത്തോല വഹിച്ചുള്ള പ്രദക്ഷിണവും നടക്കും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മുഖ്യ കാര്‍മികത്വം വഹിക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ബസേലിയോസ് ക്ലിമിസ് കതോലിക്ക ബാവ നേതൃത്വം നല്‍കും. രാവിലെ 6.30ക്ക് പള്ളികളില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക് കറുകേല്‍ കോര്‍ എപ്പിസ്‌ക്കോപയും നേതൃത്വം നല്‍കും. […]
Read More