ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം മോഹൻലാൽ ഏറ്റുവാങ്ങും; 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്

ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം മോഹൻലാൽ ഏറ്റുവാങ്ങും; 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് പുരസ്കാരം വിതരണം.ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന് രാഷ്ട്രപതി ദൗപതി മുർമു നൽകും. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയരാഘവനും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിയും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിനാണ് വിജയരാഘവന് പുരസ്കാരം ലഭിച്ചത്. മലയാളികൾ ഞെട്ടിത്തരിച്ച ഉള്ളൊഴുക്കിലെ […]

Read More
 മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം; നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം; നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം. നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. മറയൂരിന് സമീപം തലയാറിലാണ് സംഭവം. ഷാജി കൈലാസിന്റെ പുതിയ ചിത്രം വരവിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Read More
 ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’; സിനിമയില്‍ മുന്നറിയിപ്പ് നല്‍കാത്തത് ക്രിമിനൽ കുറ്റമല്ലാതാകും

‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’; സിനിമയില്‍ മുന്നറിയിപ്പ് നല്‍കാത്തത് ക്രിമിനൽ കുറ്റമല്ലാതാകും

തിരുവനന്തപുരം: സംസ്ഥാന അബ്കാരി നിയമത്തിലെ ചില വ്യവസ്ഥകൾ കുറ്റവിമുക്തമാക്കാനൊരുങ്ങി സർക്കാർ. നിലവിലെ അബ്കാരി നിയമമനുസരിച്ച്, സിനിമയിലെ മദ്യപാന രംഗങ്ങളിൽ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് പ്രദർശിപ്പിക്കാതിരുന്നാൽ ആറ് മാസം വരെ തടവും 10,000 രൂപ പിഴയും ലഭിക്കും. നിയമവിരുദ്ധമായ മദ്യപരസ്യങ്ങൾക്കുള്ള ശിക്ഷ ആറുമാസം വരെ തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്. എന്നാൽ ഈ വ്യവസ്ഥ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഭേദഗതി പ്രകാരം, തടവുശിക്ഷയില്ലാതെ കുറ്റത്തിന് പിഴ 50,000 രൂപയാക്കി […]

Read More
 കാത്തിരിപ്പുകൾക്ക് അന്ത്യം, സ്നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞു ജനിച്ചു

കാത്തിരിപ്പുകൾക്ക് അന്ത്യം, സ്നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞു ജനിച്ചു

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ആദ്യത്തെ കൺമണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ച് ഇരുവർക്കും ആൺകുട്ടി ജനിച്ചിരിക്കുകയാണ്.നിരവധി താരങ്ങളാണ് ആശംസകളറിയിച്ചെത്തിയത്. ഇന്നലെ വൈകീട്ടാണ് കുഞ്ഞ് ജനിച്ചത്. ഗർഭകാല വിശേഷങ്ങളെല്ലാം സ്നേഹ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിട്ടില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയതാരങ്ങൾക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും.

Read More
 ‘വിവാഹം വേണ്ട, ലിവിങ് ടുഗതർ ആണ് താൽപര്യം, മകളുടെ കാഴ്ച്ചപ്പാടിനെ കുറിച്ച് അറിഞ്ഞപ്പോൾ ഒന്ന് ഞെട്ടി’: ശ്രേയയുടെ അമ്മ

‘വിവാഹം വേണ്ട, ലിവിങ് ടുഗതർ ആണ് താൽപര്യം, മകളുടെ കാഴ്ച്ചപ്പാടിനെ കുറിച്ച് അറിഞ്ഞപ്പോൾ ഒന്ന് ഞെട്ടി’: ശ്രേയയുടെ അമ്മ

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ‘ഇന്ന് ഞാനെന്റെ മുറ്റത്തു’ എന്ന് തുടങ്ങുന്ന ഗാനം പാടിക്കൊണ്ട് ആലാപന രംഗത്ത് എത്തിയ കൊച്ചു ഗായിക ആണ് ശ്രേയ ജയദീപ്,ഇപ്പോൾ താരം പ്ലസ് ടു കഴിഞ്ഞു ഉപരിപഠനത്തിനായി തയ്യാറെടുക്കുകയാണ്. ഇപ്പോൾ ശ്രേയയെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. അവൾ അവളുടെ സ്വന്തമായകാശിനു ഒരു ഫ്ലാറ്റ് വാങ്ങിച്ചു, അവളെ കുറിച്ചോർക്കുമ്പോൾ ഞങ്ങൾക്ക് അഭിമാനമേ ഉള്ളൂ ശ്രേയയുടെ ‘അമ്മ പറയുന്നു. എന്നാൽ അവളുടെ പല കാഴ്ച്ചപ്പാടിനെ […]

Read More
 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ: മികച്ച ചിത്രമായി ‘സൗദി വെള്ളക്ക’ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ: മികച്ച ചിത്രമായി ‘സൗദി വെള്ളക്ക’ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തരുൺ മൂർത്തിയുടെ ‘സൗദി വെള്ളക്ക’ തിരഞ്ഞെടുക്കപ്പെട്ടു. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചിരുന്നത്. താരമൂല്യം,ഐഎഫ്എഫ്കെ ഇന്ത്യൻ പനോരമ, ചെന്നൈ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, പൂനെ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ബംഗളൂരു ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ എന്നിവടെയെല്ലാം ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

Read More
 കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് വരുന്നത്: ജി. സുധാകരൻ

കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് വരുന്നത്: ജി. സുധാകരൻ

ആലപ്പുഴ∙ കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നതെന്ന് മുൻ മന്ത്രി ജി. സുധാകരൻ. സിനിമാ മേഖലയിൽ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആർക്കുമറിയില്ല. ജോൺ ഏബ്രഹാം സ്മാരക സമിതിയുടെ ജോൺ ഏബ്രഹാം അനുസ്മരണവും കവിയരങ്ങും ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. നടീനടന്മാർ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. മലയാളത്തിൽ ഇപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുരീയ ശക്തികൾ ജയിച്ച് കൊടിപാറിക്കുന്നതാണു നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്കാണ് അവ ജനങ്ങളെ […]

Read More
 സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന്‍. സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കമ്മീഷണര്‍ പറഞ്ഞു. ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ റെയ്ഡ് നടത്തും. പക്ഷെ ഇതുവരെ ആരില്‍നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല. ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്സൈസ് […]

Read More
 എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ട്, ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്: ധ്യാൻ

എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ട്, ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്: ധ്യാൻ

സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്. പരിശോധനകൾ നടക്കട്ടെയെന്നും ധ്യാൻ പറഞ്ഞു.ലഹരി ഉപയോഗം ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് അവസാനിപ്പിച്ചയാളാണ് താനെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ഇതിനിടെ സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം തനിക്ക് നേരിട്ട് അനുഭവമില്ലെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി പറഞ്ഞു. ഒരാളേയും വിലക്കുന്നത് ശരിയല്ല. ഷെയ്‌നും ശ്രീനാഥും നല്ല കഴിവുള്ള നടൻമാരാണ്. ലഹരിയാണ് പ്രശ്നമെങ്കിൽ ഇവരുടെ എല്ലാ സെറ്റുകളിലും പ്രശ്നമുണ്ടാകേണ്ടേയെന്നും എസ് എൻ […]

Read More
 ഇങ്ങള് ഇത് എന്തോന്ന് മനുഷ്യനാണപ്പ….കട്ടക്ക് നിന്നോ..പുറകെ ഉണ്ട് മമ്മൂക്ക

ഇങ്ങള് ഇത് എന്തോന്ന് മനുഷ്യനാണപ്പ….കട്ടക്ക് നിന്നോ..പുറകെ ഉണ്ട് മമ്മൂക്ക

പ്രായം എത്ര തന്നെയായാലും മമ്മൂട്ടിയുടെ ഫാഷന്‍ സെന്‍സ് അദ്ദേഹത്തെ എന്നും യങ്ങായി നിര്‍ത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. പൊതു വേദികളില്‍ എത്തുന്ന മമ്മൂട്ടിയുടെ വസ്ത്രധാരണത്തെക്കുറിച്ചുളള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരം തന്റെ സോഷ്യൽ മീഡിയ പ്രെഫൈലിലൂടെ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വെള്ള നിറത്തിലുള്ള പജാമയും കുർത്തയുമായി മമ്മൂട്ടി ധരിച്ചത്. കണ്ണടയും വച്ച് ചായ കുടിക്കുകയാണ് താരം. കണ്ടാൽ തനി മമ്മൂട്ടി ലുക്കെന്ന് ആരാധകർ തമാശ പൂർവ്വം പറയുന്നുണ്ട്. ‘ടേക്കിങ്ങ് ദി സീറ്റ് […]

Read More