രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ;24 മണിക്കൂറിനിടെ 895 മരണം

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ;24 മണിക്കൂറിനിടെ 895 മരണം

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ 83,876 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. രോഗവ്യാപന നിരക്ക് 7.2 ശതമാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 11.6 ലക്ഷമായി ചുരുങ്ങി. 1.99 ലക്ഷം പേരാണ് പുതുതായി രോഗമുക്തി നേടിയത്. 895 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,02,874 ആയി ഉയര്‍ന്നു.

Read More
 രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ്;കുതിച്ചുയര്‍ന്ന് മരണസംഖ്യ;

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ്;കുതിച്ചുയര്‍ന്ന് മരണസംഖ്യ;

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തി.ഇരുപത്തിനാലു മണിക്കൂറിനിടെ 1,61,386 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,81,109 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളവര്‍ 16,21,603. 1733 മരണമാണ് മഹാമാരി മൂലം സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,97,975 ആയി ഉയര്‍ന്നു. രോഗവ്യാപന നിരക്ക് പത്ത് ശതമാനത്തില്‍ താഴെയെത്തി. നിലവില്‍ രാജ്യത്തെ ടിപിആര്‍ 9.6 ശതമാനമാണ്.

Read More
 2.85 ലക്ഷം പുതിയ കോവിഡ് കേസുകൾ 665 മരണവും റിപ്പോർട്ട് ചെയ്തു

2.85 ലക്ഷം പുതിയ കോവിഡ് കേസുകൾ 665 മരണവും റിപ്പോർട്ട് ചെയ്തു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.85 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. പുതിയ കേസുകളില്‍ ചൊവ്വാഴ്ചത്തേക്കാള്‍ 11.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. രോഗവ്യാപന നിരക്ക് 16.1 ശതമാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22.23 ലക്ഷമായി ഉയര്‍ന്നു. 2.99 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 665 മരണവും റിപ്പോർട്ട് ചെയ്തു . 4,91,127 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Read More
 പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.55 ലക്ഷം കേസുകൾ

പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.55 ലക്ഷം കേസുകൾ

രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 2,55,874 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി. ഇന്നലെ 2,67,753 പേർ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 3,70,71,898 ആയി. 93.15 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 15.52 ശതമാനമാണ് ഇന്നത്തെ നിരക്ക്. 17.17 പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 614 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4,90,462 […]

Read More
 3.06 ലക്ഷം പുതിയ കോവിഡ് കേസുകൾ 439 മരണം

3.06 ലക്ഷം പുതിയ കോവിഡ് കേസുകൾ 439 മരണം

രാജ്യത്ത് 3,06,064 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപതു ശതമാനത്തിനു മുകളിലെത്തി. 20.75% ആണ് ടിപിആര്‍.നിലവില്‍ രാജ്യത്ത് 22,49,335 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,43,495 പേര്‍ രോഗമുക്തി നേടി. 439 മരണവും സ്ഥിരീകരിച്ചു. അതേസമയം ദേശീയ കോവിഡ് മുക്തി നിരക്ക് 93.07 ശതമാനമായി കുറ‍ഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനത്തിൽനിന്ന് ഉയർന്ന് 20.75 ശതമാനത്തിലെത്തി. 17.03 ശതമാനമാണു പ്രതിവാര പോസ്റ്റിവിറ്റി നിരക്ക്. 162.26 കോടി ഡോസ് വാക്സീനാണ് […]

Read More
 ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തില്‍

ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തില്‍

രാജ്യത്ത് ഒമൈക്രോണിന്റെ സമൂഹവ്യാപനം നടന്നതായി ജനിതക പഠനറിപ്പോർട്ട്. മെട്രോ നഗരങ്ങളിൽ രോഗികൾ കൂടിയത് സമൂഹവ്യാപനം മൂലമെന്ന് പഠനങ്ങൾ പറയുന്നു.ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ജീനോം സ്വീക്വൻസിങ് കൺസോർഷ്യത്തിന്റേതാണ് പഠനം.വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാമാണ് ഇന്‍സാകോഗ്.‘ഒമിക്രോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ സമൂഹവ്യാപനത്തിലാണ്. പുതിയ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോകളില്‍ ഒമിക്രോണ്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം നിരീക്ഷിച്ചുവരുന്നു. അതിവേഗം പടരുന്നതിന്റെ തെളിവുകളൊന്നുമില്ല, പ്രതിരോധശേഷിയെ […]

Read More
 രാജ്യത്ത് 3.33 ലക്ഷം പുതിയ രോഗികൾ, 525 മരണം

രാജ്യത്ത് 3.33 ലക്ഷം പുതിയ രോഗികൾ, 525 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.33 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപന നിരക്ക് 17.78 ശതമാനമായി വര്‍ധിച്ചു.2.59 ലക്ഷം പേര്‍ മഹാമാരിയില്‍ നിന്ന് രോഗമുക്തി നേടി. എന്നാല്‍ മരണസംഖ്യ വീണ്ടും ഉയരുകയാണ്. 525 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4,89,409 ആയി ഉയര്‍ന്നു.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21. 87 ലക്ഷമായി. കര്‍ണാടകയിലാണ് കോവിഡ് ഏറ്റവും രൂക്ഷം. സംസ്ഥാനത്ത് 3.23 ലക്ഷം സജീവ കേസുകളാണുള്ളത്. മഹാരാഷ്ട്ര, കേരളം, […]

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ 2,38,018 പേർക്ക് കോവിഡ്,നേരിയ ആശ്വാസം,

രാജ്യത്ത് 24 മണിക്കൂറിനിടെ 2,38,018 പേർക്ക് കോവിഡ്,നേരിയ ആശ്വാസം,

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 2,38,018 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം 310 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 1,57,421 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 17,36,628 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 8,891 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ബംഗാളിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. […]

Read More
 രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം;രണ്ടര ലക്ഷത്തോളം രോഗികള്‍,പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകീട്ട്

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം;രണ്ടര ലക്ഷത്തോളം രോഗികള്‍,പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകീട്ട്

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.47 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ 27 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 11,17,531 ആയി.84,825 പേര്‍ മഹാമാരിയില്‍ നിന്ന് രോഗമുക്തി നേടി.രാജ്യത്തെ രോഗവ്യാപന നിരക്ക് 13.11 ശതമാനമായി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകീട്ട് 4.30 നാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി […]

Read More
 രാജ്യത്ത് 1,79,723 പുതിയ കോവിഡ് കേസുകള്‍;ഒമിക്രോൺ ബാധിതരുടെ എണ്ണം 4,033 ആയി

രാജ്യത്ത് 1,79,723 പുതിയ കോവിഡ് കേസുകള്‍;ഒമിക്രോൺ ബാധിതരുടെ എണ്ണം 4,033 ആയി

രാജ്യത്ത് 1,79,723 പുതിയ കോവിഡ് കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാള്‍ 12.5% കൂടുതലാണ് ഈ കേസുകൾ.ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായി. രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 4,033 ആയി. കോവിഡ് ബാധിച്ച് 146 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ കോവിഡ് രോഗവിമുക്തി ശതമാനം 96.62 ആയി കുറഞ്ഞു. ടി.പി.ആര്‍ നിരക്ക് 13.29 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 44,388 പുതിയ […]

Read More