രാജ്യത്ത് 24 മണിക്കൂറിനിടെ 3,52,991 പുതിയ കോവിഡ് കേസുകൾ; 2812 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കോവിഡ് . ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 കോവിഡ് മരണം സ്ഥിരീകരിച്ചു . ഇതോടെ ആകെ കോവിഡ് മരണം 1,95,123 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിടുന്നത്. നിലവില്‍ 28,13,658 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,272 പേര്‍ രോഗമുക്തരായി. […]
Read More
