രാജ്യത്ത് 24 മണിക്കൂറിനിടെ 12,923 കോവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 12,923 കോവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 12,923 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 11,764 പേര്‍ രോഗമുക്തരായി. 108 മരണം സ്ഥിരീകരിച്ചു. 6,99,185 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 1,08,71,294 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,05,73,372 പേര്‍ രോഗമുക്തരായി. ആകെ മരണം 1,55,360. നിലവില്‍ 1,42,562 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 20,40,23,840 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യവ്യാപക കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 70,17,114 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

Read More
 ആദ്യം മൂന്നാംഘട്ട പരീക്ഷണം നടത്തിയത് കോവാക്‌സിന്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഭാരത് ബയോ ടെക്

ആദ്യം മൂന്നാംഘട്ട പരീക്ഷണം നടത്തിയത് കോവാക്‌സിന്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഭാരത് ബയോ ടെക്

കോവാക്‌സിന്‍ വിതരണത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ മറുപടിയുമായി ഭാരത് ബയോ ടെക്. ആദ്യം മൂന്നാംഘട്ട പരീക്ഷണം നടത്തിയത് കോവാക്‌സിനാണെന്നും സുരക്ഷയും രോഗപ്രതിരോധ ഫലങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഭാരത് ബയോ ടെക് പറഞ്ഞു. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നവംബര്‍ പകുതിയോടെ ആരംഭിച്ചിരുന്നു. ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ ആയിരത്തിലധികം വിഷയങ്ങളില്‍ വിലയിരുത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ എല്ലാം കോവാക്‌സിന്‍ പാലിക്കുന്നതായും ഭാരത് ബയോടെക് വ്യക്തമാക്കി. ഇന്ത്യയുടെ ശാസ്ത്രരംഗത്തെ നാഴികക്കല്ലാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍. ഐസിഎംആര്‍, എന്‍ഐവി, ഭാരത് […]

Read More
 കോവാക്‌സിനും കോവിഷീല്‍ഡിനും അനുമതി; രാജ്യത്ത് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍

കോവാക്‌സിനും കോവിഷീല്‍ഡിനും അനുമതി; രാജ്യത്ത് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍

കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡിനും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഇതോടെ രാജ്യത്ത് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. രണ്ട് വാക്‌സിനുകളുടെയും പരീക്ഷണ ഫലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കിയതായും അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗത്തിന് അനുമതി നല്‍കുകയാണെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി.ജി. സൊമാനി വാര്‍ത്തസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ്. ഹൈദരാബാദിലെ […]

Read More
 കോവിഡ് വാക്‌സിന്‍ സൗജന്യമായി മുന്‍ഗണനാ പട്ടികയിലെ മൂന്നുകോടിപേര്‍ക്കു മാത്രമെന്ന് വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിന്‍ സൗജന്യമായി മുന്‍ഗണനാ പട്ടികയിലെ മൂന്നുകോടിപേര്‍ക്കു മാത്രമെന്ന് വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി ആദ്യഘട്ടത്തിലെ മുന്‍ഗണന പട്ടികയിലുള്‍പ്പെട്ട മൂന്ന് കോടി പേര്‍ക്ക് മാത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ബാക്കിയുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണമോ എന്നതില്‍ ജൂലൈയില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി പിന്നീട് ട്വിറ്റിലൂടെ തന്റെ പ്രസ്താവന തിരുത്തുകയായിരുന്നു. നേരത്തേ കേന്ദ്രം എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കില്ലെന്നാണ് എടുത്തിരുന്ന നിലപാട്. ഇതില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്‍ക്കും സൗജന്യ വാക്‌സില്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇത് […]

Read More
 രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്താകമാനം കൊവിഡ് വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഡ്രൈ റണ്ണിന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികളുണ്ടാകുമെന്നും വാക്സിന്‍ വിതരണം കാര്യക്ഷമമാക്കുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡ്രൈ റണ്ണിന്റെ അടിസ്ഥാന വസ്തുതകള്‍ പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു രാജ്യവ്യാപകമായി ഇന്ന്് കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടന്നു. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ നടപടിക്രമങ്ങള്‍ നിരീക്ഷിച്ചു. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് […]

Read More

കോവിഡ് ഇന്ത്യ;സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച് വിലയിരുത്തല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ് വർധൻ, കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി എന്നിവരും പങ്കെടുക്കും. വെള്ളിയാഴ്ചയാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതിന് ശേഷമുള്ള രണ്ടാമത്തെ സര്‍വകക്ഷിയോഗമാണ് പ്രധാനമന്ത്രി വിളിക്കുന്നത്.

Read More