താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സനൂപിനെ കോടതി റിമാൻ്റു ചെയ്തു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സനൂപിനെ കോടതി റിമാൻ്റു ചെയ്തു

താമരശ്ശേരി താലൂക്ക് ആശുപത്രി ഡോക്ടറായ വിപിനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി സനൂപിനെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റു ചെയ്തു. താമരശേരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെ.ജി.എം.ഒ.എ. ജില്ലയിലെ ആശുപത്രി ഒപികൾ പൂർണമായും സ്തംഭിപ്പിച്ചായിരുന്നു പ്രതിഷേധം. മിന്നൽ പണിമുടക്കിൽ ദുരിതത്തിലായ ജനങ്ങൾ നിരവധിയാണ്.ജില്ലയിലെ പ്രധാന ആശുപത്രിയായ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ രാവിലെ മുതൽ ആളുകൾ എത്തി. ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് എല്ലാവരും മടങ്ങി.ജില്ലയിലെ മലയോര മേഖലയിലും പ്രതിസന്ധി […]

Read More
 ആശുപത്രിയിലെ ഐസിയുവില്‍ തീപിടിത്തം, 8 പേർ മരിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

ആശുപത്രിയിലെ ഐസിയുവില്‍ തീപിടിത്തം, 8 പേർ മരിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

ജയ്പുർ∙ സവായ് മാൻ മാൻ സിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 8 പേർ മരിച്ചുഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ഉണ്ടായപ്പോൾ 11 രോഗികൾ ഐസിയുവിൽ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. മരിച്ചവരിൽ 4 പുരുഷൻമാരും 2 സ്ത്രീകളുമുണ്ട്. പിന്റു, ദിലീപ്, ശ്രീനാഥ്, രുക്മിണി, ഖുഷ്മ, സർവേഷ്, ബഹാദുർ, ദിഗംബർ വർമ എന്നിവരാണ് മരിച്ചത്. മറ്റൊരു ഐസിയുവിലുണ്ടായിരുന്ന 14 പേർ സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിക്കുള്ളിൽ പുക നിറഞ്ഞതോടെ രോഗികൾ പരിഭ്രാന്തരായി ഓടി. ഐസിയുവിലെ ഉപകരണങ്ങളും ആശുപത്രി […]

Read More
 മാധ്യമ കുലപതിക്ക് വിട; ടിജെഎസ് ജോര്‍ജ് അന്തരിച്ചു

മാധ്യമ കുലപതിക്ക് വിട; ടിജെഎസ് ജോര്‍ജ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച മുതല്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച മാധ്യമ കുലപതിയാണ് ടിജെഎസ് ജോര്‍ജ്. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയാണ്. മുംബൈയില്‍ ഫ്രീ പ്രസ് ജേര്‍ണലില്‍ നിന്നാണ് ടിജെഎസ് ജോര്‍ജിന്റെ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച് ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എകണോമിക് റിവ്യു, ഏഷ്യാവീക്ക് എന്നിവയില്‍ […]

Read More
 തുഷാരഗിരി പാലത്തിനു മുകളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ പുരുഷന്റെ തല കണ്ടെത്തി

തുഷാരഗിരി പാലത്തിനു മുകളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ പുരുഷന്റെ തല കണ്ടെത്തി

കോഴിക്കോട്∙ തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടി കഴുത്തറ്റ് ഒരാൾ മരിച്ചു. പാലത്തിന്റെ കൈവരിയിൽ കയറ് ബന്ധിച്ചു കഴുത്തിൽ കെട്ടി പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിക്കുകയും തല ഭാഗം കയറിൽ കുടുങ്ങിയതുമാകാം എന്നാണ് നിഗമനം. ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തുങ്ങി കിടക്കുന്നത് കണ്ടത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Read More
 കരൂർ ദുരന്തം: മരണ സംഖ്യ 40

കരൂർ ദുരന്തം: മരണ സംഖ്യ 40

കരൂർ ദുരന്തത്തിൽ മരണം 40 ആയി. കരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിൻ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാൽ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. മരിച്ച കവിന്റെ പോസ്റ്റുമോർട്ടം തുടങ്ങി. 32 വയസായിരുന്നു കവിന്. സ്വകാര്യ ബാങ്കിലെ മാനേജറാണ് കവിന്‍. ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ടിവികെ ജനറല്‍സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. […]

Read More
 കരൂരിലെ അപകടം: മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന്

കരൂരിലെ അപകടം: മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന്

ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് തന്നെ നടക്കും. ആദ്യഘട്ടത്തിൽ നാളെ രാവിലെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത് എന്നാൽ ഇന്ന് രാത്രി തന്നെ നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരുടെ യോഗത്തിൽ മെഡിക്കൽ മേധാവികളോട് കൂടി ആലോചിച്ചാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. സംഭവത്തിൽ ടി വി കെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടിക്കെതിരെ പൊലീസ് കേസെടുത്തു.മതിയഴകന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ പൊലീസ് നടപടി ആരംഭിച്ചു കഴിഞ്ഞു. നാല് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇദേഹത്തെ ഇന്ന് തന്നെ […]

Read More
 സ്‌കൂളിലെ തിളച്ച പാലിൽ വീണ് ഒന്നരവയസുകാരി മരിച്ചു

സ്‌കൂളിലെ തിളച്ച പാലിൽ വീണ് ഒന്നരവയസുകാരി മരിച്ചു

സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കേ തിളച്ച പാലില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ അനന്തപൂരിലാണ് സംഭവം. അംബേദ്കർ ഗുരുകുൽ സ്കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്. അമ്മ സ്‌കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാല്‍ ചൂടാറാന്‍ വലിയ പാത്രത്തില്‍ വെച്ചിരുന്നു. കളിച്ചുകൊണ്ടിരിക്കെ ഇതിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുമായാണ് അമ്മ സ്ഥിരം സ്‌കൂളില്‍ വരാറുള്ളത്. ചൂടുള്ള പാലില്‍ വീഴുന്നതും കുഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചൂടുള്ള പാലില്‍ വീണതോടെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു. അമ്മയും സ്‌കൂള്‍ […]

Read More
 കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

തമിഴ്നാട് കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ മരുതായലം 42 കാരന് ദാരുണാന്ത്യം. തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം. തെങ്ങിൻതോട്ടത്തിൽവെച്ച് കാട്ടാനയുടെ ആക്രമണമുണ്ടാവുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാൾ മരണപ്പെട്ടു. വന്യജീവി ആക്രമണങ്ങൾ തടയാൻ വനം വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More
 ‘എന്റെ ഭാര്യയെ ഞാൻ വെട്ടിക്കൊലപ്പെടുത്തി’, കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച് യുവാവ്

‘എന്റെ ഭാര്യയെ ഞാൻ വെട്ടിക്കൊലപ്പെടുത്തി’, കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച് യുവാവ്

കൊല്ലം പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള പുത്തൻ വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശാലിനിയും ഐസകും ഏറെ നാളായി പിരിഞ്ഞ് കഴിയുകയായിരുന്നു. രാവിലെ ആറു മണിയോടെ ശാലിനി താമസിക്കുന്ന സ്ഥലത്തെത്തിയ ഐസക് ശാലിനിയെ വെട്ടികൊല നടത്തുകയായിരുന്നു. കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. ശാലിനിയും, ഐസക്കും […]

Read More
 സ്വന്തം സംസ്കാരം നടത്താന്‍ 10,000 രൂപ മാറ്റിവച്ച് അനിൽ, പൊതുദർശനത്തിനിടെ പൊട്ടിക്കരഞ്ഞ് സഹപ്രവർത്തകർ

സ്വന്തം സംസ്കാരം നടത്താന്‍ 10,000 രൂപ മാറ്റിവച്ച് അനിൽ, പൊതുദർശനത്തിനിടെ പൊട്ടിക്കരഞ്ഞ് സഹപ്രവർത്തകർ

തിരുവനന്തപുരം: മരണാനന്തര ചടങ്ങിനുള്ള പണം മാറ്റിവച്ചാണ് ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ യാത്രയായത്. സംസ്കാരത്തിനുള്ള പതിനായിരം രൂപ കവറിൽ സൂക്ഷിച്ചിരുന്നു. തിരുമല ജംക്‌ഷനിലുള്ള ഓഫിസിലാണ് ഇന്നലെ അനിൽ തൂങ്ങിമരിച്ചത്.പൊതുദർശനത്തിനിടെ സഹപ്രവർത്തകരിൽ പലരും പൊട്ടിക്കരഞ്ഞു. ഒറ്റപ്പെട്ടുപോയെന്നും കുടുംബത്തെ വേട്ടയാടരുതെന്നും അനിൽ (കെ.അനിൽകുമാർ–58 ) ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നു. ആത്മഹത്യക്കുറിപ്പിൽ ആരുടെയും പേരു പറയുന്നില്ല. ഇന്നലെ രാവിലെ എട്ടരയോടെയാണ് തിരുമല ജംക‍്ഷനിലുള്ള വാർഡ് കമ്മിറ്റി ഓഫിസിൽ അനിൽ എത്തിയത്. പിന്നീട് 10നാണ് മരണ വിവരം […]

Read More