തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകും
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനം. തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്. നിയമപരമായ അവകാശികൾക്ക് 15 ദിവസത്തിനകം തുക കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ ചെലവുകൾ പൂർണ്ണമായും NREGS വഹിക്കും. കൂടാതെ തൊഴിലുറപ്പ് നിയമമനുസരിച്ച് പരിക്കേറ്റവർക്ക് അവർക്ക് ചെയ്യാൻ സാധിക്കുമായിരുന്ന തൊഴിൽ ദിനങ്ങളുടെ പകുതി കൂലിക്കും അർഹതയുണ്ട്. കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ […]
Read More
