സ്റ്റൈപ്പന്റ് മുടങ്ങി; പരിപ്പാളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും സമരത്തിലേക്ക്

സ്റ്റൈപ്പന്റ് മുടങ്ങി; പരിപ്പാളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും സമരത്തിലേക്ക്

സ്റ്റൈപ്പന്റ് മുടങ്ങിയതിനെ തുടർന്ന് കൊല്ലം പരിപ്പാളി മെഡിക്കൽ കോളേജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും ഇന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക്. എല്ലാ തരം ജോലികളിൽ നിന്നും വിട്ട് നിൽക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. 5 മാസത്തെ സ്റ്റൈപ്പന്റ് ലഭിക്കാനുണ്ടെന്നാണ് ഡോക്ടറർമാർ പറയുന്നത്. ഹൗസ് സർജന്മാർക്ക് സ്റ്റൈപ്പന്റ് മുടങ്ങുന്നത് സ്ഥിരം സംഭവമാണെന്നും മുടങ്ങാൻ കാരണം അധികാരികളുടെ അനാസ്ഥയാണെന്നുമാണ് ഡോക്ടറാമാരുടെ വിമർശനം. ക്യാമ്പസിൽ പ്രകടനവും പ്രിൻസിപ്പൽ ഓഫീസിൽ ധർണയും നടത്തുമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് […]

Read More
 മാര്‍ച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

മാര്‍ച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്. മാര്‍ച്ച് പതിനേഴാം തീയതി സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അിറയിച്ചു. 17-ന് രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം […]

Read More
 സർക്കാരിന്റെ കടുത്ത അവഗണന; ഡോക്ടർമാർ സമരത്തിലേക്ക്

സർക്കാരിന്റെ കടുത്ത അവഗണന; ഡോക്ടർമാർ സമരത്തിലേക്ക്

വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും അവ കൃത്യമായി നടപ്പിലാക്കണമെന്നും തുടങ്ങീ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാർഡോക്ടർമാർ സമരം ചെയ്യാൻ ഒരുങ്ങുന്നു. നാളെ പ്രതിഷേധദിനമാചരിക്കുമെന്നും ക…കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ അറിയിച്ചു. അടുത്തമാസം 11ന് കൂട്ട അവധിയെടുക്കും എന്നാണ് സംഘടനയുടെ തീരുമാനം. കോവിഡ് കാലത്ത് ഉൾപ്പെടെ ഉറപ്പുനൽകിയ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ തയാറായില്ല. ഡോക്ടർമാരോട് തികഞ്ഞ അവഗണനയാണെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു.

Read More
 സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ്പ് സമരം ഇന്ന് മുതല്‍

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ്പ് സമരം ഇന്ന് മുതല്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിത കാല നില്‍പ്പ് സമരം ഇന്ന് മുതല്‍. . ലഭിച്ചു കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും അലവന്‍സുകളും വെട്ടിക്കുറച്ചു, പേഴ്‌സണല്‍ പേ നിര്‍ത്തലാക്കി, ഹയര്‍ഗ്രേഡ് അനുവദിച്ചില്ല, എന്നീ പരാതികള്‍ ഉന്നയിച്ച് കൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. കടുത്ത മാനസിക സമ്മദര്‍ദ്ദത്തിലും കൊവിഡ് കാലത്ത് ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ ഡോക്ടര്‍മാര്‍ അധിക ജോലി ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ചൂണ്ടിക്കാട്ടി. കൊവിഡ് ബ്രിഗേഡിന്റെ സേവനം പൂര്‍ണമായി നിര്‍ത്തി അവരെ പിരിച്ചു വിട്ടതിലൂടെ അമിത ജോലി […]

Read More