സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു;108.22 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു;108.22 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു. ഇന്നലെ ഉപയോഗം സര്‍വകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചപ്പോള്‍ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം ഉപഭോഗത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. മൂന്നാം തീയതിയിലെ ഉപയോഗമായ 107.76 ദശലക്ഷം യൂണിറ്റാണ് മറികടന്നത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയര്‍ന്ന് റെക്കോഡിലെത്തി. 5364 മെഗാവാട്ടാണ് ആയിരുന്നു ഇന്നലത്തെ ആവശ്യകത. ഉപയോഗം വര്‍ധിച്ചത് ബോര്‍ഡിനെ ആശങ്കയിലാക്കുന്നു.

Read More
 കേരളത്തില്‍ വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോഡില്‍

കേരളത്തില്‍ വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും സര്‍വകാല റെക്കോഡ്. തുടര്‍ച്ചയായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. 101.58 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ഉപയോഗം. ഇന്നലത്തെ പീക്ക് സമയ ആവശ്യകത 5076 മെഗാവാട്ട് ആയിരുന്നു. ബുധനാഴ്ച 5066 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ഡിമാന്റ്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇത് മറികടന്നത്.തിങ്കളാഴ്ചത്തെ പീക്ക് സമയ വൈദ്യുതി ആവശ്യകത 5031 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ന് […]

Read More
 വേനല്‍ കടുത്തു; കേരളത്തില്‍ വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; 100 ദശലക്ഷം യൂണിറ്റ് കടന്നു

വേനല്‍ കടുത്തു; കേരളത്തില്‍ വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; 100 ദശലക്ഷം യൂണിറ്റ് കടന്നു

തിരുവന്തപുരം : കേരളത്തില്‍ വൈദ്യുതിയുടെ ഉപാേഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപാേഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി.ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുവപ്പെടുന്നതോടെ എസി ഉപാേഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാന്‍ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂച. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ […]

Read More