കച്ച് മേഖലയിൽ വീണ്ടും ഭൂ ചലനം; 4.1 തീവ്രത,ആളപായമില്ല

കച്ച് മേഖലയിൽ വീണ്ടും ഭൂ ചലനം; 4.1 തീവ്രത,ആളപായമില്ല

ഗുജറാത്തിൽ 4.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. കച്ച് മേഖലയിൽ രാവിലെ എട്ടോടെയാണു പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസവും കച്ച് ജില്ലയിൽ ഭൂചലനമുണ്ടായിരുന്നു. 4.0 ആയിരുന്നു തീവ്രത. 2001ൽ കച്ചിലുണ്ടായ വൻ ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളാണു സംഭവിച്ചത്. ഏകദേശം 13,800 പേർ മരിക്കുകയും 1.67 ലക്ഷം പേർക്കു പരുക്കേൽക്കുകയും ചെയ്തു.

Read More
 ഗുജറാത്തിൽ വാതക ചോർച്ച; വിഷവാതകം ശ്വസിച്ച് 28 പേർ ആശുപത്രിയിൽ

ഗുജറാത്തിൽ വാതക ചോർച്ച; വിഷവാതകം ശ്വസിച്ച് 28 പേർ ആശുപത്രിയിൽ

ഗുജറാത്തിൽ വാതക ചോർച്ച. ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള സരോദ് ഗ്രാമത്തിലെ പിഐ ഇൻഡസ്ട്രീസിലാണ് വാതക ചോർച്ചയുണ്ടായത്. വിഷവാതകം ശ്വസിച്ച് 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.ഫാക്ടറിയിലെ ഒരു ടാങ്കിന് തീപിടിച്ചതിനെ തുടർന്നാണ് ബ്രോമിൻ വാതകം ചോർന്നത്. വിഷവാതകം ശ്വസിച്ച തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാതക ചോർച്ച റിപ്പോർട്ട് ചെയ്യുമ്പോൾ ഫാക്ടറിയിൽ രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നതായും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും വേദച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വൈശാലി അഹിർ പറഞ്ഞു. ടാങ്കിന് […]

Read More
 ​ഗുജറാത്ത് തെരഞ്ഞെടുപ്പ്; താരപ്രചാരകരുടെ പട്ടികയുമായി ബിജെപി, 7 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

​ഗുജറാത്ത് തെരഞ്ഞെടുപ്പ്; താരപ്രചാരകരുടെ പട്ടികയുമായി ബിജെപി, 7 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

ദില്ലി: ​ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുകയാണ്. പ്രചരണത്തിന് താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ​യോ​ഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങി 40 പേരുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. അതേ സമയം കോൺ​ഗ്രസ് 7 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചു. കോൺ​ഗ്രസ് താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രചാരണത്തിലെങ്കിലും ഇംപാക്റ്റ് ​ഗുജറാത്തിൽ ഉണ്ടാക്കിയിരുന്നെങ്കിലെന്ന് കോൺ​ഗ്രസ് പ്രവർത്തകരെങ്കിലും ആ​ഗ്രഹിക്കുന്നുണ്ടാകും. കാരണം ബിജെപിയുമായും ആം ആദ്മി പാർട്ടിയുമായും താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ഏതെങ്കിലും തരത്തിലുളള, കേന്ദ്രനേതാക്കൾ എത്തുകയോ […]

Read More
 ഗുജറാത്തിൽ മോർബി പാലം തകർന്നുണ്ടായ ദുരന്തം: മരണം 132 ആയി , പരിക്കേറ്റവർ 170 ലധികം; എസ്ഐടി രൂപീകരിച്ചു

ഗുജറാത്തിൽ മോർബി പാലം തകർന്നുണ്ടായ ദുരന്തം: മരണം 132 ആയി , പരിക്കേറ്റവർ 170 ലധികം; എസ്ഐടി രൂപീകരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 132 ആയെന്ന് ഗുജറാത്ത് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ്. 170 ഓളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കാർ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ എസ്ഐടി രൂപീകരിച്ചു. എഞ്ചിനീയറിങ് വിദഗ്ദ്ധരടക്കം സംഘത്തിലുണ്ടാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ […]

Read More
 മതചിഹ്നമുള്ള പതാക മറ്റൊരു ആരാധനാലയത്തിന്റെ അടുത്ത് കെട്ടി; ഗുജറാത്തിൽ വർ​ഗീയ സംഘർഷം, 40 പേർ അറസ്റ്റിൽ

മതചിഹ്നമുള്ള പതാക മറ്റൊരു ആരാധനാലയത്തിന്റെ അടുത്ത് കെട്ടി; ഗുജറാത്തിൽ വർ​ഗീയ സംഘർഷം, 40 പേർ അറസ്റ്റിൽ

വഡോദര: ​ഗുജറാത്തിലെ പ്രധാനന​ഗരമായ വഡോദരയിൽ വർ​ഗീ‌‌യ സംഘർഷം. സംഭവത്തിൽ 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ഇരുവിഭാ​ഗത്തിൽപ്പെട്ടവർ ഏറ്റുമുട്ടിയത്. വഡോദരയിലെ സാവ്‌ലി ടൗണിലെ പച്ചക്കറി മാർക്കറ്റിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരുവിഭാ​ഗത്തിന്റെ ഉത്സവം അടുത്തിരിക്കെ, അവരുടെ മതചിഹ്നമുള്ള പതാക സമീപത്തെ മറ്റൊരു ആരാധനാലയത്തിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് വഡോദര റൂറൽ പൊലീസ് മേധാവി പിആർ പട്ടേൽ പറഞ്ഞു. ഇലക്ട്രിക് പോസ്റ്റിൽ കൊടി കെട്ടിയത് ചോദ്യം ചെയ്യാൻ മറ്റൊരു സംഘം എത്തിയതോടെ കല്ലേറും സംഘർഷവുമുണ്ടായെന്നും […]

Read More
 ‘ഗുജറാത്ത് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845 ലേറെ പേര്‍ മരിച്ചു’ ; ഡല്‍ഹി എംഎല്‍എ സൗരഭ് ഭരദ്വാജ്

‘ഗുജറാത്ത് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845 ലേറെ പേര്‍ മരിച്ചു’ ; ഡല്‍ഹി എംഎല്‍എ സൗരഭ് ഭരദ്വാജ്

ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നതിനു പിന്നാലെ, ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഗുജറാത്ത് മദ്യനിരോധിത സംസ്ഥാനമാണെങ്കിലും, കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇവിടെ വിഷമദ്യം കഴിച്ചു മരിച്ചത് 845ല്‍ അധികം പേരാണെന്ന് ഡല്‍ഹി എംഎല്‍എ സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി. ‘ഗുജറാത്ത് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845 ലേറെ പേര്‍ മരിച്ചു. ഏത് രാഷ്ട്രീയക്കാരുടെ കീഴിലാണ് വിശാലമായ മദ്യവിതരണശൃംഗല പ്രവര്‍ത്തിക്കുന്നത്? മദ്യനിരോധനം മൂലം 15,000 […]

Read More
 ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് വീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് വീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് വീണ് 12 പേര്‍ മരിച്ചു. മോര്‍ബിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ച 12 പേരും. ചാക്കില്‍ ഉപ്പ് നിറയ്ക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ മതില്‍ തകര്‍ന്ന് ചുവരും ഉപ്പ് ചാക്കുകളും തൊഴിലാളികള്‍ക്കു മേല്‍ വീഴുകയായിരുന്നു. സ്ഥലത്ത് മുപ്പതോളം തൊഴിലാളികളാണ് മണ്ണിനടിയില്‍പ്പെട്ടത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കും.

Read More
 കറണ്ട് പോയ സമയത്ത് മോഷ്ടാക്കൾ വീട്ടിൽ കയറി; പഞ്ഞിക്കിട്ട് ഇരുപതുകാരി

കറണ്ട് പോയ സമയത്ത് മോഷ്ടാക്കൾ വീട്ടിൽ കയറി; പഞ്ഞിക്കിട്ട് ഇരുപതുകാരി

കറണ്ട് പോയ തക്കംനോക്കി വീട്ടിൽ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഇരുപതുകാരി . ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം നടന്നത് . ആയോധനകലയില്‍ പരിശീലനം ലഭിച്ച ഒന്നാം വര്‍ഷ ബിഎസ്‌സി ബിരുദ വിദ്യാര്‍ഥിയായ റിയയാണ് കള്ളന്മാരെ തുരത്തിയോടിച്ചത്. കള്ളന്മാരുടെ ആക്രമണത്തിൽ റിയയുടെ കൈയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് റിയയുടെ അച്ഛന്‍ ബാബു റാം നൈറ്റ് ഷിഫ്റ്റ് കാരണം ജോലി സ്ഥലത്തും അമ്മയും സഹോദരിയും ഉറക്കത്തിലുമായിരുന്നു. തന്‍റെ വാര്‍ഷിക പരീക്ഷയ്ക്ക് […]

Read More
 ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ പ്രവർത്തനം വോട്ട് വിഭജനത്തിന് സഹായകമാകും; രഘു ശർമ

ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ പ്രവർത്തനം വോട്ട് വിഭജനത്തിന് സഹായകമാകും; രഘു ശർമ

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വന്‍വിജയം നേടിയതിന് പിന്നാലെ ഗുജറാത്തിലേക്കും പ്രവര്‍ത്തനം വ്യാപിപിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ഗുജറാത്തില്‍ വോട്ട് വിഭജിക്കുന്നതിനാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം സഹായകരമാവുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രഘു ശര്‍മ്മ പറഞ്ഞു. പഞ്ചാബിനെയും ഗുജറാത്തിനെയും താരതമ്യപ്പെടുത്തരുത്. ഗുജറാത്തില്‍ കോണ്‍ഗ്രസ്-ബിജെപി പോരാട്ടത്തിന്റെ അന്തരീക്ഷമാണുള്ളത്. ഓരോ സംസ്ഥാനത്തെയും അന്തരീക്ഷം വെവ്വേറെയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും രഘു ശര്‍മ്മ പറഞ്ഞു. തെരഞ്ഞെടുപ്പിന് മാത്രമാണ് ആംആദ്മി പാര്‍ട്ടി വരുന്നത്. ഇവിടെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായി നിലകൊള്ളുന്നത് കോണ്‍ഗ്രസാണ്. ഗുജറാത്തില്‍ ആംആദ്മി […]

Read More
 സ്‌കൂള്‍ പരിസരത്ത് വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; ആറ് പേർ അറസ്റ്റിൽ

സ്‌കൂള്‍ പരിസരത്ത് വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; ആറ് പേർ അറസ്റ്റിൽ

ഗുജറാത്തിലെ. നര്‍മ്മദയിലെ ഡേഡിയാ പാഡയിൽ സ്‌കൂള്‍ പരിസരത്ത് വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരായ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ പിന്‍വശത്തുള്ള എസ് ടി ഡിപോട്ട് ഏരിയയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു കൂട്ടബലാത്സംഗം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലും ഒരു യുവതിയെ കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഇതിന്റെ നടുക്കം മാറും മുമ്പെയാണ് സമാന സംഭവം വീണ്ടും ആവര്‍ത്തിച്ചത്. […]

Read More