സംസ്ഥാന ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

സംസ്ഥാന ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് സംസ്ഥാനതല ഉദ്ഘാടനം കുന്ദമംഗലം മഹല്ല് ഓഫീസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു.അധുനിക സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി ഹജ്ജ് അപേക്ഷകള്‍ എളുപ്പമാക്കുന്നതിനും, യാത്രയിലും മറ്റും ഉണ്ടാകുന്ന പ്രയാസങ്ങള്‍, പരിഹരിക്കാനും, പ്രായമായവര്‍ക്കും, സ്ത്രീകള്‍ക്കും ഹജ്ജ് കര്‍മ്മങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഹജ്ജ് സംബന്ധമായ കാര്യങ്ങളില്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ഇടപെടലുകള്‍ ഹാജിമാര്‍ക്ക് ഏറെ ഗുണകരമാണെന്നും […]

Read More
 ഹാജിമാര്‍ ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

ഹാജിമാര്‍ ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടനത്തിന്നായി പുറപ്പെടുന്ന ഹാജിമാര്‍ ഹജ്ജ് വേളയില്‍ വിശുദ്ധ മക്കയിലും മദീനയിലും വെച്ച് ലോകസമാധാനത്തിന്ന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ ഉപാദ്ധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. നാളെ മക്കയിലേക്ക് പുറപ്പെടുന്ന ഹാജിമാര്‍ക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് കമ്മിറ്റി നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് വിശ്വമാനവികതയുടെ സംഗമ വേളയാണ്.മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളും ഗോത്ര വംശ വര്‍ണ്ണ വ്യത്യാസങ്ങളുമില്ലാതെ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്നു. മുസ്ലിംസമുദായത്തിലെ എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമതീതമായി മുസ്ലിംകള്‍ ഒന്നിച്ച് […]

Read More
 ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

പന്തീര്‍പാടം താജുല്‍ ഹുദ മദ്രസ പള്ളി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ പ്രാവശ്യം പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കി. ചൂലാംവയല്‍ മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റ് പാലക്കല്‍ മൊയ്ദീന്‍ഹാജി ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ സലീം സ്വാഗതം പറഞ്ഞു. അബ്ദുള്ള മുസ്ലിയാര്‍, പി മുഹമ്മദ്, പി മായിന്‍ ഹാജി, കെ കെ സി നൗഷാദ്, കായകല്‍ അഷ്റഫ്, പുളിക്കില്‍ നിസാര്‍. തുടങ്ങിയവര്‍ സംസാരിച്ചു.

Read More
 ഹാജിമാര്‍ക്ക് യാത്രയയപ്പും പ്രാര്‍ത്ഥനാ സദസും കിറ്റ് വിതരണവും നടത്തി

ഹാജിമാര്‍ക്ക് യാത്രയയപ്പും പ്രാര്‍ത്ഥനാ സദസും കിറ്റ് വിതരണവും നടത്തി

കുന്ദമംഗലം: മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം മഹല്ലില്‍ നിന്നും ഇത്തവണത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോവുന്ന ഹാജിമാര്‍ക്കുള്ള യാത്രയയപ്പും, പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.മഹല്ല് ഇമാം അബ്ദുന്നൂര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെ അബ്ദുല്‍ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് പി കെ അബ്ദുല്ല കോയ സഖാഫി പ്രാര്‍ത്ഥന നടത്തി. കെ ഉമ്മര്‍ഹാജി, ഐ മുഹമ്മദ് കോയ, എം കെ മുഹമ്മദ് ഹാജി, എന്‍ അഹമ്മദ് കുട്ടി, അബ്ദുല്‍ അസീസ് കോട്ടിയേരി, […]

Read More
 ഹജ്ജ് യാത്ര നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം

ഹജ്ജ് യാത്ര നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം

തിരുവനന്തപുരം: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജിന് പോകേണ്ട നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി. കരിപ്പൂര്‍ വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടത് മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരം രൂപയാണ്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളേക്കാള്‍ മുപ്പത്തി അയ്യായിരം രൂപ അധികമാണിത്. വിമാനനിരക്കിലെ വ്യത്യസമാണ് വര്‍ദ്ധനവിന് കാരണം. കൊച്ചി വഴി പോകുന്നവര്‍ മൂന്ന് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി ഒരുനൂറ് രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ മൂന്ന് ലക്ഷത്തി മുപ്പത്തി എട്ടായിരം രൂപയും നല്‍കണം. എയര്‍ ഇന്ത്യ നിരക്ക് ഈടാക്കുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.

Read More
 ഹജ്ജ് തീർഥാടനം; പണപ്പിരിവ് കണ്ടെത്തിയാൽ കടുത്ത ശിക്ഷ, മുന്നറിയിപ്പുമായി സൗദി കോടതി

ഹജ്ജ് തീർഥാടനം; പണപ്പിരിവ് കണ്ടെത്തിയാൽ കടുത്ത ശിക്ഷ, മുന്നറിയിപ്പുമായി സൗദി കോടതി

മക്ക: ഹജ്ജ് തീര്‍ഥാടനം പണപ്പിരിവിനും മറ്റ് സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷന്‍. ഹജ്ജ് വേളയില്‍ പണമായോ വസ്തുക്കളായോ സംഭാവനകള്‍ ശേഖരിക്കുന്നത് തീര്‍ഥാടനത്തെ ചൂഷണം ചെയ്യലാണെന്നും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. സംഭാവനകള്‍ ശേഖരിക്കുന്നതിനായി ആത്മീയതയും ഹജ്ജ് കര്‍മ്മങ്ങളുടെ വിശുദ്ധിയും ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭാവനകള്‍ ശേഖരിക്കുന്നതിനായി തീര്‍ത്ഥാടനത്തെ ചൂഷണം […]

Read More
 ഹജ്ജ് കര്‍മ്മത്തിനായി പോവുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ടൗണ്‍, വെസ്റ്റ്, പന്തീര്‍പാടം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി

ഹജ്ജ് കര്‍മ്മത്തിനായി പോവുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ടൗണ്‍, വെസ്റ്റ്, പന്തീര്‍പാടം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി

പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി കുന്ദമംഗലം പ്രദേശത്ത് നിന്ന് പോവുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ടൗണ്‍, വെസ്റ്റ്, പന്തീര്‍പാടം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കേരള ഹജ്ജ് കമ്മറ്റി ജില്ലാ ട്രെയിനര്‍ പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം അമീര്‍ ഇ പി ലിയാഖത്ത് അലി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി പന്തീര്‍പാടം യൂണിറ്റ് പ്രസിഡണ്ട് എം കെ സുബൈര്‍ ഹജ്ജ് സന്ദേശം നല്‍കി. മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് പ്രസിഡണ്ട് എം സിബ്ഹത്തുള്ള, […]

Read More
 ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഹജ്ജിനായി 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഹജ്ജിനായി 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

ഈ വർഷത്തെ ഹജ്ജിന് തെരെഞ്ഞെടുക്കപ്പെടുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമാണ് അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. അപേക്ഷകരിൽ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളും ആണുള്ളത്. https://localhaj.haj.gov.sa/LHB എന്ന വെബ് പോർട്ടൽ വഴി ഇന്നലെ ഉച്ചക്ക് ഒരു മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പത്ത് ദിവസം നീണ്ട് നിൽക്കുന്ന രജിസ്ട്രേഷനാണ്. എന്നാൽ രജിസ്‌ട്രേഷൻ ആരംഭിച്ച് 24 മണിക്കൂർ ആയപ്പോഴേക്കും അനുവദിക്കപ്പെട്ട എണ്ണത്തിന്റെ […]

Read More