ഹല്‍ദി ആഘോഷത്തിനിടെ സ്ലാബ് തകര്‍ന്നു വീണു;കിണറ്റില്‍വീണ് 13 പേർ മരിച്ചു
ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഖുഷി നഗര്‍ ജില്ലയിലാണ് സംഭവം. ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമാണ്. ഉത്തർ പ്രദേശിലെ കുഷിനഗറിലെ നെബുവ നൗരംഗിയ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.പ്രാര്‍ത്ഥിക്കുന്നതിനായി കിണറിന് സമീപം പോയപ്പോഴായിരുന്നു അപകടം നടന്നത്. കിണറിന് മുകളില്‍ സ്ഥാപിച്ച സ്ലാബ് തകര്‍ന്നാണ് അപകടം നടന്നത് വിവാഹത്തിനെത്തിയവര്‍ സ്ലാബില്‍ ഇരുന്നതിനെ തുടര്‍ന്ന് സ്ലാബ് പൊട്ടിയാണ് ഇവര്‍ കിണറ്റിലേക്ക് വീണതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാരം താങ്ങാനാകാതെ സ്ലാബ് തകര്‍ന്ന് […]
Read More