നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടം; അപകട കാരണം വ്യക്തമല്ല

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടം; അപകട കാരണം വ്യക്തമല്ല

നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കോസ്റ്റ് ഗാര്‍ഡിന്റെ എ.എല്‍.എച്ച്. ധ്രുവ് മാര്‍ക് 3 ഹെലികോപ്ടറാണ്‌ അപകടത്തില്‍ പെട്ടത്‌. പരിശീലന പാറക്കലിനായ് ടേക്ക് ഓഫ് ചെയുന്നതിനിടെ 25 അടിയോളം ഉയരത്തില്‍ നില്‍ക്കെ ഹെലികോപ്റ്റര്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കുകയായിരുന്നു.അപകടകാരണം വ്യക്തമല്ല. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമുള്ളതല്ല. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചു അപകടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗോര്‍ഡ് വ്യക്തമാക്കി. നെടുമ്പാശേരി […]

Read More
 ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു

ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു

ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു.കേദാര്‍നാഥ് ധാമില്‍ ആണ് അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കാഴ്‌ച മറക്കുന്ന രീതിയിലുള്ള മൂടൽമഞ്ഞാണ് വെല്ലുവിളിയായത്. ഇതില്‍ രണ്ടുപേര്‍ പൈലറ്റുമാരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.ഒരു മലഞ്ചെരുവിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തന സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരങ്ങള്‍.

Read More
 കശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

കശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

കശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് കശ്മീരിലെ ഗുരെസ് സെക്ടറില്‍ തകര്‍ന്നുവീണത്. അസുഖബാധിതനായ ബിഎസ്എഫ് ഉദ്യോഗസ്ഥനെ കൊണ്ടുവരാന്‍ പോകുന്നതിനിടെയാണു ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടതെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ സംഭവസ്ഥലത്തേക്കു കാല്‍നടയായി പോയ്ക്കൊണ്ടിരിക്കുകയാണ്.് അതേസമയം, അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ വ്യോമസേന തിരച്ചില്‍ ആരംഭിച്ചു. അപകടത്തിന്റെ കാരണവും ആളപായവും നിലവില്‍ അറിവായിട്ടില്ല. ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നുവെന്നും പക്ഷേ മോശം കാലാവസ്ഥ കാരണം നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്നുമാണ് ഒരു […]

Read More
 ഒഴുകിയെത്തി ആയിരങ്ങൾ;പ്രദീപിന് വിട ചൊല്ലി ജന്മനാട്

ഒഴുകിയെത്തി ആയിരങ്ങൾ;പ്രദീപിന് വിട ചൊല്ലി ജന്മനാട്

കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ മൃതദേഹം ജന്‍മനാടായ തൃശ്ശൂര്‍ പൊന്നൂക്കരയില്‍ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുവന്നത്. ഇവിടെ പൊതുദര്‍ശനത്തിനുവെച്ച ശേഷം മൃതദേഹം പ്രദീപിന്റെ വീട്ടിലേക്ക് കൊണ്ടുപോയി . കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പൊതുജനങ്ങളും സഹപാഠികൾകുമായി അന്തിമോപചാരമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ധീരസൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ സ്‌കൂളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടായിരുന്നു […]

Read More
 കുനൂര്‍ ഹെലികോപ്ടര്‍ അപകടം;ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കുനൂര്‍ ഹെലികോപ്ടര്‍ അപകടം;ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്.ബംഗളൂരുവിലേക്ക് എത്തിച്ചതിന് ശേഷം വരുണ്‍ സിങ്ങിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിക്കുന്നതായും കര്‍ണാടക മുഖ്യമന്ത്രിബസവരാജ് ബൊമ്മയ് അറിയിച്ചു. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ തന്നെയാണ് വരുണ്‍ സിംഗ്.കുനൂര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേരും മരിച്ചപ്പോള്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ്.ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയ വരുണ്‍ സിങ്ങിനെ കര്‍ണാടക മുഖ്യമന്ത്രി വ്യാഴാഴ്ച […]

Read More
 വീര സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം;ജനറൽ ബിപിൻ റാവത്തിനും മധുലികയ്ക്കും ലിഡ്ഡര്‍ക്കും യാത്രാമൊഴി; സംസ്‌കാര ചടങ്ങുകള്‍ ഇന്ന്‌

വീര സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം;ജനറൽ ബിപിൻ റാവത്തിനും മധുലികയ്ക്കും ലിഡ്ഡര്‍ക്കും യാത്രാമൊഴി; സംസ്‌കാര ചടങ്ങുകള്‍ ഇന്ന്‌

തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് രാജ്യം. സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരം ഇന്ന് നടക്കും. പൂർണ സൈനിക ബഹുമതികളോടെ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ മൂന്ന് മണിക്കാണ് സംസ്‌കാരം.കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ 11 മണിക്ക് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെക്കും. 12.30 വരെ പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരമുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ട ബ്രേഗേഡിയര്‍ […]

Read More
 ഹെലികോപ്റ്റർ അപകടം;സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി;12.08ന് ആശയവിനിമയം നഷ്ടമായി

ഹെലികോപ്റ്റർ അപകടം;സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി;12.08ന് ആശയവിനിമയം നഷ്ടമായി

സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.ഹെലികോപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്നും 11.48ന് സൂലൂരിൽ നിന്ന് പുറപ്പെട്ട കോപ്റ്റർ 12.15ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നെന്നും പ്രതിരോധമന്ത്രി ലോക്സഭയിൽ അറിയിച്ചു. അപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹം ഡല്‍ഹിയിലെത്തിക്കും. ജനറല്‍ റാവത്ത് അസാധാരണ ധീരതയോടെ രാജ്യത്തെ സേവിച്ചുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ള സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനെ […]

Read More
 നഷ്ടമായത് ധീര സൈനികനെ;മരിച്ച മലയാളി സൈനികന്‍ എ.പ്രദീപിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍

നഷ്ടമായത് ധീര സൈനികനെ;മരിച്ച മലയാളി സൈനികന്‍ എ.പ്രദീപിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍

കൂനൂരിൽ സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ വീട് സന്ദർശിച്ച് റവന്യു മന്ത്രി കെ രാജൻ ധീര സൈനികനെയാണ് നഷ്ടമായത് എന്ന് മന്ത്രി പറഞ്ഞു. നാട്ടിൽ സജീവമായ യുവാവാണ് ഇല്ലാതായത്. മരണ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. എല്ലാ വിധ ബഹുമതികളോടെയും മൃതദേഹം സംസ്‌കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രദീപിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കുംതൃശൂർ പൊന്നുകര ഗ്രാമം പ്രദീപിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് . ഉത്സാഹിയായ ഒരു യുവാവിനെ ആണ് നാടിനു നഷ്ടമായത്.തൃശ്ശൂരിലെ വീട്ടിൽ വൃദ്ധരായ […]

Read More
 ഹെലികോപ്റ്റർ ദുരന്തത്തിൽ 14 ല്‍ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന;

ഹെലികോപ്റ്റർ ദുരന്തത്തിൽ 14 ല്‍ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന;

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തിൽ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം വ്യാഴാഴ്ച മാത്രമേ ഉണ്ടാകൂവെന്നും റിപ്പോർട്ട് ഉണ്ട് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മരണപ്പെട്ടവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 പേരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സി.ഡി.എസ്. ബിപിന്‍ […]

Read More
 തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രൻ സ്ഥലത്തെത്തി;സ്റ്റാലിൻ കുനൂരിലേക്ക് തിരിച്ചു;മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ

തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രൻ സ്ഥലത്തെത്തി;സ്റ്റാലിൻ കുനൂരിലേക്ക് തിരിച്ചു;മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ കൂനൂര്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദര്‍ശിക്കും.കോയമ്പത്തൂരില്‍നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കൂനൂരില്‍ എത്തിയിട്ടുണ്ട്. തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രനും സ്ഥലത്തെത്തി. അഞ്ചുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി മന്ത്രി കെ. രാമചന്ദ്രന്‍ സ്ഥിരീകരിച്ചു. അതേസമയം, അപകടത്തില്‍ 11 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരങ്ങള്‍.കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമായിരിക്കും അപകടസ്ഥലത്തേക്ക് സ്റ്റാലിന്‍ എത്തുക. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ വെല്ലിങ്ടണിലുള്ള സൈനിക […]

Read More