ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്

ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്

ഷൂട്ടിങ്ങിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്.നടന്റെ കാല്‍പാദത്തിന്റെ എല്ലിന് പൊട്ടല്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. കമല്‍ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ജോജുവിന്റ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി ജോജു കൊച്ചിയില്‍ തിരിച്ചെത്തി.

Read More
 മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം: വെള്ളം സ്പ്രേ ചെയ്യാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ

മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം: വെള്ളം സ്പ്രേ ചെയ്യാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശമിപ്പിക്കുന്നതിന് വെള്ളം സ്പ്രേ ചെയ്യാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ. മാലിന്യത്തിന്റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യത്തിന് ഇപ്പോഴും മാറ്റമില്ലാത്തതിനെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം. വ്യോമസേനയുടെ സൊലൂര്‍ സ്റ്റേഷനില്‍ നിന്നുളള ഹെലികോപ്റ്ററുകളാണ് ഇതിനായി ഉപയോഗിക്കുക. അതേഅസമയം തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി ഇന്നും സ്കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികള്‍, കൊച്ചി […]

Read More
 നാലുവര്‍ഷം പഴക്കം,50 കോടിയോളം രൂപ വില യുസഫലിയും കുടുംബവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ വിൽപ്പനയ്ക്ക്

നാലുവര്‍ഷം പഴക്കം,50 കോടിയോളം രൂപ വില യുസഫലിയും കുടുംബവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ വിൽപ്പനയ്ക്ക്

വ്യവസായി മലയാളി എം. എ. യൂസഫലിയും കുടുംബവും സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ട ഹൈലികോപ്റ്റര്‍ വില്‍പ്പനയ്ക്ക്.ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതത്വമുള്ള ഹൈലികോപ്റ്ററുകളില്‍ ഒന്നായാണ് ഇതിനെ അറിയപ്പെടുന്നത്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലന്‍ഡിന്റെ 109 എസ്. പി. ഹെലികോപ്റ്ററാണിത്. ആഗോള ടെന്‍ഡറിലൂടെയാണ് വില്‍പ്പന. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് ഹെലികോപ്റ്ററിന്റെ വില്‍പ്പന ഏകോപിപ്പിക്കുന്നത്. ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് വില്‍പ്പന. നിലവില്‍ കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറിലാണ് ഹെലികോപ്റ്റര്‍ സൂക്ഷിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. അല്ലെങ്കിലിതിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ച് വില്‍ക്കാനാകും. […]

Read More
 ഗുരുവായൂർ ക്ഷേത്രത്തിൽ രവി പിള്ളയുടെ ഹെലികോപ്റ്ററിന് വാഹന പൂജ

ഗുരുവായൂർ ക്ഷേത്രത്തിൽ രവി പിള്ളയുടെ ഹെലികോപ്റ്ററിന് വാഹന പൂജ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആര്‍പി ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ ഹെലികോപ്ടര്‍ പൂജ നടന്നു. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വെച്ച് ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ കോപ്ടറിന് മുന്നില്‍ ചടങ്ങുകൾ നടന്നു. പഴയം സുമേഷ് നമ്പൂതിരിയാണ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ആരതിയുഴിഞ്ഞ് കളഭം തൊടീച്ച് ഹെലികോപ്റ്ററിനെ യാത്രയാക്കി. ഏകദേശം നൂറ് കോടി ഇന്ത്യന്‍ രൂപ വരുന്ന എയര്‍ബസ് എച്ച് 145 ഹെലികോട്പറാണ് രവി പിള്ള സ്വന്തമാക്കിയത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ ഈ ഹെലികോപ്ടര്‍ വാങ്ങുന്നത്. പൈലറ്റിനെ കൂടാതെ […]

Read More
 ഹെലികോപ്റ്റർ ഇറക്കാനായില്ല;മലയില്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു; യുവാവിനെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുന്നു;

ഹെലികോപ്റ്റർ ഇറക്കാനായില്ല;മലയില്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു; യുവാവിനെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുന്നു;

മലമ്പുഴ ചെറാട് മലയില്‍ കാൽവഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തന്നെ തുടരുന്നു.അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) ആണ് മലയിടുക്കിൽ കുടുങ്ങിയത്. ബാബുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കലക്ടർ അറിയിച്ചു.ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെപോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ […]

Read More
 അപകട കാരണം പ്രതികൂല കാലാവസ്ഥ ?തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം നിൽക്കെ കൂനൂരിലെ എസ്റ്റേറ്റില്‍; ഒന്നരമണിക്കൂര്‍ തീഗോളം

അപകട കാരണം പ്രതികൂല കാലാവസ്ഥ ?തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം നിൽക്കെ കൂനൂരിലെ എസ്റ്റേറ്റില്‍; ഒന്നരമണിക്കൂര്‍ തീഗോളം

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കുനൂരിൽ തകർന്നു വീഴാൻ കാരണം പ്രതികൂല കാലാവസ്ഥയെന്നു സംശയം. രാവിലെ 11.47ന് ആണു കോപ്റ്റർ അപകടത്തിൽപ്പെട്ടതെന്നാണു ലഭ്യമാകുന്ന വിവരം. അപകട സമയത്ത്, പ്രദേശത്തു കനത്ത മൂടൽമഞ്ഞുണ്ടായിരുന്നെന്നു സമീപവാസിയായ ഗോപാലകൃഷ്ണൻ പറഞ്ഞു.ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെവെച്ചാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട് വ്യോമസേനയുടെ എംഐ 17വി5 ഹെലികോപ്റ്റര്‍ ആണ് അപകടത്തിൽപ്പെട്ടത്. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ്‌ തീ അണയ്ക്കാന്‍ കഴിഞ്ഞതെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് വിവിധ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് […]

Read More
 ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സൈനിക ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു;

ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സൈനിക ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു;

ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടർ കൂനൂരിൽ തകർന്നു വീണു. ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അപകടത്തില്‍പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്‌.നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായി തമിഴ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണ് വിവരം. An IAF Mi-17V5 helicopter, […]

Read More