അപകടം കണ്ട് കാറിൽ നിന്നിറങ്ങി;ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി,കുട്ടികളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച് മന്ത്രി

അപകടം കണ്ട് കാറിൽ നിന്നിറങ്ങി;ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി,കുട്ടികളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച് മന്ത്രി

വാഹനാപകടത്തില്‍പ്പെട്ടവരെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ തിരുവനന്തപുരം പാളയം വി.ജെ.ടി. ഹാളിനു സമീപം അനുവും ഭാര്യ ആതിരയും മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിനേയാണ് മറ്റൊരു ബൈക്ക് ഇടിച്ചത്..മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിര്‍ത്താതെ കടന്നു പോയി. അപകടത്തില്‍ ആതിരയും മക്കളും റോഡില്‍ തെറിച്ചു വീണു. ആതിരയുടെ കാലില്‍ ബൈക്ക് വീണ് പരുക്കേറ്റു ഓണാഘോഷത്തോടനുബന്ധിച്ച് […]

Read More
 ഇരുവൃക്കകളും തകരാറില്‍, ബിജുവിന് വേണം നാടിന്റെ കൈത്താങ്ങ്

ഇരുവൃക്കകളും തകരാറില്‍, ബിജുവിന് വേണം നാടിന്റെ കൈത്താങ്ങ്

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികില്‍സാ സഹായം തേടുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ബിജു (49) വിനാണ് അടിയന്തരമായി വൃക്ക മാറ്റിവയ്‌ക്കേണ്ടത്. കഴിഞ്ഞ 4 വര്‍ഷമായി വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ചികിത്സയിലാണ്. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. മണ്ണാശ്ശേരി കെഎംസിടി കോളേജില്‍ നിന്ന് മാസത്തില്‍ 15 ഓളം ഡയാലിസിസുകള്‍ ബിജുവിന് നടത്തുന്നുണ്ട്. ഇതിനെല്ലാം ഭീമമായ തുകയാണ് ആവശ്യമായി വരുന്നത്. അനുയോജ്യമായ വൃക്ക കണ്ടെത്തി മാറ്റിവയ്ക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ […]

Read More
 മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായി സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി അമിത്ഷായും അറിയിച്ചു. നിലവില്‍ കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെയും എത്തിക്കും.ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഒപ്പം 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, […]

Read More