വാർത്ത റിപ്പോർട്ടിങ്ങിന്‍റെ പേരിൽ ഉള്ള വർഗീയ ധ്രുവീകരണം അവസാനിപ്പിക്കണം
ഇന്ത്യാ ടുഡേ ഗ്രൂപ്പിന് കത്തെഴുതി കമ്പനി നടത്തുന്ന സ്കൂളിലെ പൂർവ വിദ്യാർഥികൾ. റിപ്പോർട്ടിങ്ങിന്‍റെ പേരിൽ നടത്തുന്ന വർഗീയ ധ്രുവീകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ തലസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ വസന്ത് വാലി സ്കൂളിലെ പൂർവവിദ്യാർഥികളാണ് നടത്തിപ്പുകാരായ ഇന്ത്യാ ടുഡേ ഗ്രൂപ്പിന് കത്തെഴുതിയിരിക്കുന്നത്. ഇംഗ്ലീഷ് വാർത്ത ചാനൽ ഇന്ത്യ ടുഡേ, ഹിന്ദി ചാനൽ ആജ് തക് എന്നിവയുൾപ്പെടെ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്‍റേതാണ്. 18 ബാച്ചുകളിലെ 165 വിദ്യാർഥികളാണ് കത്തെഴുതിയിരിക്കുന്നത്. വസന്ത് വാലി സ്കൂളിൽനിന്നും പഠിച്ച സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം […]
Read More