‘നയിക്കാന്‍ നായകന്‍ വരട്ടെ’; നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് ഫ്‌ലക്‌സ് ബോര്‍ഡ്.
കോഴിക്കോട്: കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് ഫ്‌ലക്‌സ് ബോര്‍ഡ്. നയിക്കാന്‍ നായകന്‍ വരട്ടെ എന്നാണ് ബോര്‍ഡിലുള്ളത്. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ബോര്‍ഡ്. ‘അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ട ഭൂമിയില്‍ വെട്ടേറ്റുവീണത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’; ഇങ്ങനെയാണ് ഫ്‌ളക്‌സ് ബോര്‍ഡിലെ വാചകങ്ങള്‍. പൊതു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന് ആവര്‍ത്തിക്കുന്ന മുരളീധരന് കെപിസിസി അധ്യക്ഷ പദവി അടക്കം വാഗ്ദാനം ചെയ്ത ഘട്ടത്തിലാണ് പിന്തുണച്ച് […]
Read More