കണ്ണൂരില്‍ കെ. സുധാകരന്‍ തന്നെ; മത്സരിക്കാന്‍ എ.ഐ.സി.സി നിര്‍ദേശം

കണ്ണൂരില്‍ കെ. സുധാകരന്‍ തന്നെ; മത്സരിക്കാന്‍ എ.ഐ.സി.സി നിര്‍ദേശം

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ നിലവിലെ എം.പിയും കെ.പി.സി.സി അധ്യക്ഷനുമായ കെ. സുധാകരന്‍ മത്സരിക്കും. കണ്ണൂരില്‍ സുധാകരന്‍ മത്സരിക്കാന്‍ എ.ഐ.സി.സി നിര്‍ദേശം നല്‍കി. ഇടത് സ്ഥാനാര്‍ഥിയായി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ മത്സരിപ്പിക്കുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് സീറ്റ് നിലനിര്‍ത്താന്‍ സുധാകരനെ തന്നെ നിയോഗിക്കുന്നത്. മത്സരരംഗത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നു. ഒരു പദവിയേ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.

Read More