കാക്കയുടെ നിറം; മോഹിനിയാട്ടത്തിന് കൊള്ളില്ല; കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

കാക്കയുടെ നിറം; മോഹിനിയാട്ടത്തിന് കൊള്ളില്ല; കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. സംഭവത്തില്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി പ്രമുഖര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റുകളുമായി രംഗത്തെത്തി. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.

Read More