കളമശ്ശേരി മണ്ണിടിച്ചിൽ; സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ വകുപ്പ്; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധന സഹായം

കളമശ്ശേരി മണ്ണിടിച്ചിൽ; സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ വകുപ്പ്; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധന സഹായം

കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവം സമഗ്രമായി അന്വേഷിക്കുമെന്ന് തൊഴില്‍ വകുപ്പ് അന്വേഷണത്തിനായി ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മണ്ണിടിച്ചിലില്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാവീഴ്ചയുണ്ടായോ എന്നാണ് വിദഗ്ധസംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായ മണല്‍ ഊറ്റലാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ […]

Read More

കളമശേരി നഗരസഭയുടെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല; നാല് പേർ അറസ്റ്റിൽ

കളമശേരി നഗരസഭയുടെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല നടക്കുന്നുവെന്ന പരാതിയിൽ കരാറുകാരായ നാല് പേർക്കെതിരെ കേസെടുത്തു. കളമശേരി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന ഡമ്പിങ് യാഡിലാണ് സംഭവം. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.അതിഥി തൊഴിലാളികളുടെ കുട്ടികളെ കൊണ്ട് ഇവർ ബാലവേല ചെയ്യിക്കുകയായിരുന്നു. കയ്യുറയോ മാസ്‌കോ പോലും ധരിക്കാതെയാണ് കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിച്ചതെന്ന് പൊലീസ് പറഞ്ഞു കരാറുകാരായ ഗോപി, ലിജോ വർഗീസ്, സെയ്ത് മുഹമ്മദ്, ഹനീഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Read More