കൊടകര കുഴൽപ്പണ കവർച്ച കേസ്; ചോദ്യം ചെയ്യലിന് ബി.ജെ.പി നേതാക്കൾ ഹാജരായില്ല
കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നര കോടി രൂപയുടെ കുഴൽപ്പണം തട്ടിയെടുത്ത കേസിൽ ചോദ്യം ചെയ്യലിന് ബി.ജെ.പി നേതാക്കൾ ഹാജരായില്ല. സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശനും ഒാഫീസ് സെക്രട്ടറി ജി. ഗിരീഷുമാണ് ഹാജരാകാതിരുന്നത്. അസൗകര്യം കാരണം ഇന്ന് ഹാജരാകാനാവില്ലെന്ന് ഇരുവരും അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് അന്വേഷണ സംഘം നിർദേശിച്ചിരുന്നത്. മൂന്നര കോടി രൂപ എവിടെ നിന്ന് ആർക്ക് കൊണ്ടു പോവുകയാണെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യുന്നത്. ബി.ജെ.പി തൃശൂർ ജില്ല […]
Read More