രഹസ്യം ചോരുമെന്ന ഭയത്തില്‍ കൊന്നവരെ കൊല്ലും; കുഞ്ഞനന്തന് ജയിലില്‍ ഭക്ഷ്യവിഷബാധയേറ്റത് ദുരൂഹം; ആരോപണവുമായി കെ എം ഷാജി
മലപ്പുറം: സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തന്‍ ആണ്. ഭക്ഷ്യവിഷബാധയേറ്റാണ് കുഞ്ഞനന്തന്‍ മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി ആരോപിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലീംലീഗ് മുനിസിപ്പല്‍ സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഫസല്‍ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി. കുറച്ചു ആളുകളെ […]
Read More