മക്കള്‍ പോകുന്നത് വലിയ കാര്യമല്ല; ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി; പി.കെ. കുഞ്ഞാലിക്കുട്ടി.
മലപ്പുറം: കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മക്കള്‍ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതിയെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മക്കള്‍ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി. അതിനൊന്നും രാഷ്ട്രീയ കേരളം പ്രാധാന്യം കല്‍പിക്കില്ല. പിതാക്കന്‍മാര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കള്‍ സ്വീകരിച്ചാല്‍ അതിനെ ജനം ഉള്‍കൊള്ളില്ല. അത് അവരുടെ മണ്ടത്തരമായേ […]
Read More