കുന്ദമംഗലത്ത് ആളില്ലാത്ത വീട്ടിൽ പൂട്ട് പൊളിച്ച് മോഷണം
കുന്ദമംഗലം കോരങ്കണ്ടി റോഡിൽ സൂര്യ ജംഗഷന് സമീപത്ത് പറക്കുന്നത്ത് സഫീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. നോമ്പ് തുറക്കുന്നതിനായി ബന്ധു വീട്ടിൽ പോയപ്പോഴാണ് വീടിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയത്.വീട്ടിൽ നിന്നും മുപ്പതിനായിരം രൂപയോളം നഷ്ട്ടപെട്ടിട്ടുണ്ട് .സംഭവത്തിൽ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തും
Read More
