കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരും ; മുഖ്യമന്ത്രി

കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ.നാടിനുവേണ്ടി ഒരു നല്ല വാക്ക് പോലും യു.ഡി.എഫും ബി.ജെ.പിയും പറഞ്ഞിട്ടില്ല . കേരളത്തിന്‍റെ അതിജീവന ശ്രമത്തെ തുരങ്കംവെച്ചവരാണ് പ്രതിപക്ഷത്തുള്ളതെന്നും മുഖ്യമ​ന്ത്രി പ്രസതാവനയിൽ പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തങ്ങള്‍, ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് നിരോധനം-തുടങ്ങിയ ദുരന്തങ്ങളെയെല്ലാം നേരിട്ടും അതിജീവിച്ചുമാണ് കഴിഞ്ഞ അഞ്ചുകൊല്ലം കേരളം മുന്നോട്ടുപോയത്. സംസ്ഥാനത്തിന്‍റെ പരിമിതമായ അധികാരപരിധിക്കുള്ളില്‍ നിന്ന് ബദല്‍നയം പ്രായോഗികമാണെന്ന് എൽ.ഡി.എഫ് തെളിയിച്ചിട്ടുണ്ട്. കേരളത്തിന്‍റെ മണ്ണില്‍ നിന്ന് […]

Read More
 എൽ ഡി എഫ് വോട്ടർമാർക്ക് മദ്യം വിതരണം ചെയ്തുവെന്ന് ആക്ഷേപം; ഷിബു ബേബി ജോണ്‍തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

എൽ ഡി എഫ് വോട്ടർമാർക്ക് മദ്യം വിതരണം ചെയ്തുവെന്ന് ആക്ഷേപം; ഷിബു ബേബി ജോണ്‍തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കൊല്ലം ചവറയില്‍ വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫ് മദ്യം വിതരണം ചെയ്തുവെന്ന് ആക്ഷേപം. മദ്യവും പണവും ഒഴുക്കുന്നുവെന്നാണ് പരാതി. ഫേസ്ബുക്കിലും ഇതിനെകുറിച്ച് കുറിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുജിത് വിജയന്റെ പേരില്‍ ഉള്ള മദ്യശാലയില്‍ നിന്ന് ടോക്കണ്‍ വഴിയാണ് വിതരണം എന്നാണ് ആക്ഷേപം . യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ വിഡിയോ തെളിവുകള്‍ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി..42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ എല്‍ഡിഎഫ് അക്രമം അഴിച്ചുവിടുന്നുവെന്നും പരാതിയില്‍ പറയുന്നു

Read More

എ. രാമസ്വാമികോൺഗ്രസ് വിട്ടു ; എല്‍.ഡി.എഫിനെ പിന്തുണയ്ക്കും

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാലക്കാട് യു.ഡി.എഫ് മുന്‍ ചെയര്‍മാനുമായ എ. രാമസ്വാമി. നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും രാമസ്വാമി അറിയിച്ചു.പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന രാമസ്വാമിയെ നേതൃത്വം ഇടപ്പെട്ട് അനുയയിപ്പിച്ചിരുന്നു. വിമത സ്വരം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ രാമസ്വാമിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി […]

Read More
 രാഷ്ട്രീയപരമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ല;രാഹുൽ ഗാന്ധി

രാഷ്ട്രീയപരമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ല;രാഹുൽ ഗാന്ധി

രാഷ്ട്രീയപരമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ലെന്ന് രാഹുൽ ഗാന്ധി. എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ല. അവരെല്ലാം എന്റെ സഹോദരി സഹോദരൻമാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം നേരത്തെ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം പിന്തുണയോടെ ലോക്‌സഭയില്‍ എത്തിയയാളാണ് ജോയ്‌സ്.

Read More
 യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു;നരേന്ദ്ര മോദി

യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു;നരേന്ദ്ര മോദി

കഴിഞ്ഞ പലവര്‍ഷങ്ങളായി കേരളരാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രിയുവാക്കളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കേരളരാഷ്ട്രീയം മാറുകയാണ്.കേരളത്തിലെ ഇരു മുന്നണികളും പയറ്റുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. ഇരുമുന്നണികളും മാറിമാറി നാട് കൊള്ളയടിക്കുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് ഫിക്‌സഡ് മല്‍സരം ഇത്തവണ ജനം തള്ളുമെന്ന് നരേന്ദ്രമോദി പറഞ്ഞു. യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു. കേരളത്തുക്കുറിച്ചുള്ള ബിജെപി കാഴ്ചപ്പാട് നാളെയെ മുന്നില്‍ […]

Read More
 അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ കഞ്ഞിവച്ച് പ്രതികരിക്കുമെന്ന് ഡിവൈഎഫ്ഐ

അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ കഞ്ഞിവച്ച് പ്രതികരിക്കുമെന്ന് ഡിവൈഎഫ്ഐ

നീല, വെള്ള കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന സ്‌പെഷ്യല്‍ അരി നല്‍കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞ സാഹചര്യത്തിൽ പ്രതിപക്ഷത്തിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധിക്കാനൊരുങ്ങി ഡിവൈഎഫ്ഐ. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ് ചെയ്തതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു . ഇതിനെതിരെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ കഞ്ഞി വെച്ച് പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് […]

Read More
 40 ലക്ഷം തൊഴിൽ അവസരങ്ങൾ;ക്ഷേമ പെൻഷൻ 2500 രൂപയാക്കും എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

40 ലക്ഷം തൊഴിൽ അവസരങ്ങൾ;ക്ഷേമ പെൻഷൻ 2500 രൂപയാക്കും എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള എൽ ഡി എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി.രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. പരിപാടികള്‍ നടപ്പിലാക്കുന്നതിനായുള്ള തൊള്ളായിരം നിര്‍ദ്ദേശങ്ങളാണുള്ളത്. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാരർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.  40 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും ക്ഷേമ പെന്‍ഷന്‍ ഘട്ടംഘട്ടമായി  2500 രൂപയായി വര്‍ധിപ്പിക്കും വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും കാര്‍ഷിക വരുമാനം 50 ശതമാനമാനം ഉയര്‍ത്തും അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ […]

Read More
 എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം;പിണറായി വിജയന്‍ ഇന്ന് ധര്‍മ്മടത്തെത്തും

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം;പിണറായി വിജയന്‍ ഇന്ന് ധര്‍മ്മടത്തെത്തും

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ധര്‍മ്മടത്തെത്തും. 8 മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം.വൈകീട്ട് വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് ആവേശകരമായ സ്വീകരണം ഒരുക്കാനാണ് പാര്‍ട്ടി തീരുമാനം. വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോ മീറ്റര്‍ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും പത്തു മുതല്‍ മണ്ഡല പര്യടനം ആരംഭിക്കാനാണ് തീരുമാനം. ദിവസേന രാവിലെ 10 മണിമുതല്‍ […]

Read More
 ഇടതിനൊപ്പം തന്നെ; മുന്നണി മാറ്റ ചര്‍ച്ചകളെ തള്ളി എകെ ശശീന്ദ്രന്‍

ഇടതിനൊപ്പം തന്നെ; മുന്നണി മാറ്റ ചര്‍ച്ചകളെ തള്ളി എകെ ശശീന്ദ്രന്‍

എന്‍സിപി യുഡിഎഫ് മുന്നണിയിലേക്ക് പോകുകയാണെങ്കില്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി എകെ ശശീന്ദ്രന്‍. ഇപ്പോള്‍ എന്‍സിപിക്ക് ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇല്ല. പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. പാലാ ആവശ്യപ്പെടാനുള്ള അവകാശം മാണി സി കാപ്പന് ഉണ്ട്. പക്ഷെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. ഇടതുമുന്നണിക്കപ്പുറം ഒരു മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന് ആരും […]

Read More
 മാണി സി കാപ്പന്‍ യുഡിഎഫിലേക്കെന്ന് വാര്‍ത്തകള്‍; നിഷേധിച്ച് പീതാംബരന്‍ മാസ്റ്റര്‍

മാണി സി കാപ്പന്‍ യുഡിഎഫിലേക്കെന്ന് വാര്‍ത്തകള്‍; നിഷേധിച്ച് പീതാംബരന്‍ മാസ്റ്റര്‍

ഇടത് മുന്നണിയില്‍ നിന്നും എന്‍സിപിയിലെ മാണി സി കാപ്പനും അദ്ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരും പുറത്ത് പോവുന്നതിനുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് പാല സീറ്റ് വിട്ട് കൊടുക്കേണ്ടി വരുമെന്ന സാഹചര്യം നിലനില്‍ക്കെ അത് മുന്നില്‍ കണ്ടാണ് പുതിയ നീക്കങ്ങള്‍ എന്നാണ് വിവരങ്ങള്‍. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയിലെ ശശിന്ദ്രന്‍ പക്ഷത്ത് നിന്നും അനുകൂല നിലപാടുകളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. ദേശീയ നേതൃത്വത്തെ കൊണ്ട് […]

Read More