വിവാഹിതയായ സ്ത്രീക്കൊപ്പം ഒളിച്ചോടി; യുവാവിനെ മര്‍ദിച്ചവശനാക്കി, ചെരുപ്പ് മാല അണിയിച്ചു, മൂത്രം കുടിപ്പിച്ചു; വീഡിയോ വൈറല്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹിതയായ സ്ത്രീക്കൊപ്പം ഒളിച്ചോടിയ യുവാവിനെ മര്‍ദിച്ചവശനാക്കുകയും ചെരുപ്പ് മാല അണിയിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ചെരുപ്പ് നക്കിക്കുകയും ചെയ്യുന്നുണ്ട്. ഇയാളുടെ മീശയുടെ പകുതിയും തലയും ഷേവ് ചെയ്തിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. ഇയാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന പറയുന്ന യുവതി മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്. ചെരുപ്പ് മാല കഴുത്തിലും തലയിലുമായി ഇട്ടിരിക്കുന്ന ഇയാളെ നിര്‍ബന്ധിച്ച് ഒരു കുപ്പിയില്‍ മൂത്രമാണെന്ന് കരുതുന്ന ദ്രാവകം കുടിപ്പിക്കുന്നതും കാണാം. […]
Read More