ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസ്; മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍

ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസ്; മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍

ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍. ഇടുക്കി വിജിലന്‍സ് യൂണിറ്റ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ 21 പ്രതികളാണ് ഉള്ളത്. മാത്യു കുഴല്‍നാടന്‍ കേസില്‍ 16ാം പ്രതിയാണ്. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് ഒന്നാംപ്രതി. 2012 മുതല്‍ ഭൂമിയുമായി ഇടപാട് നടത്തിയവരാണ് മറ്റ് പ്രതികളെല്ലാം. ക്രമക്കേട് ഉണ്ടെന്നറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്നാണ് കേസ്. എഫ്.ഐ.ആര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

Read More
 മാസപ്പടി വിവാദം; കോടതി നേരിട്ട് അന്വേഷിക്കണം; നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍

മാസപ്പടി വിവാദം; കോടതി നേരിട്ട് അന്വേഷിക്കണം; നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ മാസപ്പടി കേസില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്നാണ് മാത്യു കുഴല്‍നാടന്‍ പിന്മാറിയത്. കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ് കുഴല്‍നാടന്‍ അറിയിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം. ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ എന്ന് കോടതി കുഴല്‍നാടനോട് വാക്കാല്‍ ആവശ്യപ്പെട്ടു. കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് മാത്യു […]

Read More
 മാസപ്പടി വിവാദം; മാത്യു കുഴല്‍നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലന്‍സ്

മാസപ്പടി വിവാദം; മാത്യു കുഴല്‍നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കുഴല്‍നാടന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയവും കോടതിയുടെ പരിഗണനയിലാണ്. അത്തരമൊരു സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേസില്‍ പ്രത്യേകമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കുന്നതിനായി ഈ മാസം […]

Read More