‘സംസ്ഥാനത്തിന് ഉപകാരപ്പെടുന്നത് എന്തും ചെയ്യാൻ തയാർ, അതിൽ രാഷ്ട്രീയമില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ
കൊച്ചി∙ സംസ്ഥാനത്തിന് ഉപകാരപ്പെടുന്നത് എന്തും ചെയ്യാൻ തയാറെന്നും അതിൽ രാഷ്ട്രീയമില്ലെന്നും മെട്രോമാൻ ഇ.ശ്രീധരൻ. ഹൈസ്പീഡ് – സെമിസ്പീഡ് റെയിൽവേയാണു സംസ്ഥാനത്തിനാവശ്യം. കെ.വി.തോമസുമായുള്ള ചർച്ചയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്നും ശ്രീധരൻ കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു. ‘‘മുഖ്യമന്ത്രിയുടെ അനുമതിയോടെയാണു തന്നെ കാണുന്നതെന്നാണു കെ.വി.തോമസ് പറഞ്ഞത്. അദ്ദേഹത്തിനു സെമിസ്പീഡ് റെയിൽവേ സംബന്ധിച്ചു ചെറിയ നോട്ടും കൈമാറിയിരുന്നു. അതു പ്രാഥമിക ആശയം മാത്രമാണ്. ഔദ്യോഗിക ചർച്ചകളൊന്നും സർക്കാർ നടത്തിയിട്ടില്ല. പിന്നീട് ഇക്കാര്യത്തിൽ മറുപടിയും കിട്ടിയിട്ടില്ല. കെ.റെയിൽ അപ്രായോഗികമാണ്. അതിനു കേന്ദ്രാനുമതി കിട്ടിയിട്ടില്ല. ചെന്നൈ, ബെംഗളൂരു […]
Read More