മലബാർ മിൽമ കോഴിക്കോട് ഡെയറി സീനിയർ മാനേജർ ഷാജിമോൻ വിരമിച്ചു

മലബാർ മിൽമ കോഴിക്കോട് ഡെയറി സീനിയർ മാനേജർ ഷാജിമോൻ വിരമിച്ചു

മലബാർ മിൽമ കോഴിക്കോട് ഡെയറി സീനിയർ മാനേജർ ഷാജിമോൻ കെ.കെ വിരമിച്ചു.31 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ. മലബാർ മിൽമയിൽ ടെക്നിക്കൽ സൂപ്രണ്ടായി ജോലിയിൽ പ്രവേശിച്ച ഷാജിമോൻ ടെക്നിക്കൽ ഓഫീസർ , അസി.മാനേജർ , മാനേജർ , സീനിയർ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രധാന ഡെയറികളിലെല്ലാം ജോലി ചെയ്തിട്ടുള്ള ഷാജിമോൻ മലബാർ മിൽമയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച ഒരു ഉദ്യോഗസ്ഥനാണ് .

Read More